ADVERTISEMENT

തൃശൂർ ∙ അവധിദിനത്തിൽ ബജറ്റ് ഫ്രണ്ട്‍ലിയായൊന്ന് ചുറ്റിയടിച്ചാലോ? എന്നാൽ ഒട്ടും വൈകണ്ട. കുടുംബവുമൊത്ത് ശക്തൻ എക്സിബിഷൻ ഗ്രൗണ്ടിൽ മലയാള മനോരമ ഒരുക്കിയ തൃശൂർ ഫെസ്റ്റിലേക്കു വണ്ടി തിരിച്ചോളൂ. ഇവിടെ ഓഫറുകളുടെ പെരുമഴ തീരുന്നില്ല. ഇന്നു രാവിലെ 11 മുതൽ രാത്രി 9 വരെ ആണ് പ്രവേശനം. 


∙ ഫാക്ടറി വിലയ്ക്ക് ഗൃഹോപകരണങ്ങൾ
സോഫ സെറ്റ്, ഡൈനിങ് ടേബിളുകൾ, അലമാരകൾ, ബെഡ് റൂം സെറ്റുകൾ എല്ലാം ഫാക്ടറി വിലയ്ക്ക്. ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചർ അനുബന്ധ സാമഗ്രികളും ചുരുങ്ങിയ വിലയ്ക്കു കൊണ്ടുപോകാം. ആൽഫ ഫർണിച്ചർ സ്റ്റോളിൽ എല്ലാ ഉൽപന്നങ്ങളും 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കുരുമുളകു പറിക്കാനോ തൊടിയിൽ നിന്ന് മാങ്ങയോ പുളിയോ കുത്തിയിടാനോ നീളമില്ലാത്ത തോട്ടിയിൽ കമ്പുവച്ചു കെട്ടി ഇനി കഷ്ടപ്പെടണ്ട. ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന ഈസി തോട്ടികൾ കൈപിടിയിൽ ഒതുങ്ങുന്ന വിലയിൽ ലഭിക്കും. 

∙ ഇലക്ട്രോണിക്സിൽ മികച്ച ഓഫറുകൾ
വേണമെങ്കിൽ ഒരു ചെറിയ മില്ലും കൂടെ കൊണ്ടുപോകാം. ഒരു മണിക്കൂറിൽ ആറു കിലോഗ്രാം ധാന്യങ്ങൾ ചെലവു കുറഞ്ഞ രീതിയിൽ പൊടിക്കാവുന്ന മിൽ ആകർഷകമാണ്. 2000 രൂപ കിഴിവിൽ ആറു വർഷത്തെ വാറന്റിയിൽ ഇതു വാങ്ങാം. ഐഎഫ്ബി, എൽജി സ്റ്റോളുകളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മികച്ച ഓഫറുകളോടെയും ഡിസ്കൗണ്ടിലൂടെയും സ്വന്തമാക്കാം.

∙നോർത്ത് ഇന്ത്യൻ വസ്ത്രശേഖരം
സ്ത്രീകൾക്കായി നോർത്ത് ഇന്ത്യൻ വസ്ത്രശേഖവും ഉണ്ട്. രാജസ്ഥാനിൽ നിന്നെത്തിച്ച സ്ത്രീകൾക്കുള്ള കോട്ടൺ കുർത്തി മുതൽ ബനാറസി സിൽക് കുർത്തി വരെ സ്റ്റോളിലുണ്ട്. രാജസ്ഥാനിലെ ജയ്പുരിൽ നിന്നടക്കം എത്തിച്ച വിപുലമായ വസ്ത്ര ശേഖരമാണു ഫെസ്റ്റിലെ സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്നത്. ഫാൻസി ടോപ്, കലംകാരി കുർത്തി, കോട്ടൺ മിഡി തുടങ്ങിയവ മുതൽ ജയ്പുർ നൈറ്റിയും കിഡ്സ് വെ‌യർ വരെയും സ്റ്റാളിലുണ്ട്.

ഇതോടൊപ്പം കുത്താമ്പുള്ളി സാരികൾ, മുണ്ടുകൾ‍ തുടങ്ങിയ തുണിത്തരങ്ങളുടെ സ്റ്റാളുമുണ്ട്. കൊൽക്കത്തയിലെ ശാന്തി നികേതനിൽ നിന്നുള്ള ജീൻസ്–ലെതർ ബാഗുകളും പഴ്സുമാണു മറ്റൊരു ആകർഷണം. മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും തൃശൂർ ഫെസ്റ്റ് തനിയൊരു ഫെസ്റ്റിവലാക്കി മാറ്റാം. സ്വാദിഷ്ടമായ ഭക്ഷണങ്ങളുമായി ഫുഡ് കോർട്ട്, കലാവിരുന്നൊരുക്ക എന്റർടെയ്ൻമെന്റ് സോൺ. വൈകിട്ട് 7നു ബോളിവുഡ് ഡാൻസും മ്യൂസിക് നൈറ്റും ആസ്വദിക്കാം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. തൃശൂർ ഫെസ്റ്റ് നാളെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com