ADVERTISEMENT

ആളൂർ ∙ മാള വഴി ജംക്‌ഷനിൽ ഓട്ടോ സ്റ്റാൻഡിന് സമീപം ശുദ്ധജല പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാവിലെയാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയത്.  ഭാരവാഹനങ്ങൾ കടന്നു പോയതോടെ റോഡ് മൂന്ന് ഇഞ്ചോളം താഴ്ന്നു. ടോറസ് പോലുള്ള ഭാരവാഹനങ്ങൾ പോകുമ്പോൾ ഇനിയും റോഡ് താഴുമെന്ന് ഓട്ടോഡ്രൈവർമാരും വ്യാപാരികളും പറഞ്ഞു. കൊടകര, ചാലക്കുടി എന്നീ പ്രദേശങ്ങളിൽ നിന്നും മാളയിലേക്ക് തിരിയുന്ന ഈ ജംക്‌ഷനിൽ താൽക്കാലിക അപകട സൂചന നൽകിയതിനാൽ വാഹനങ്ങൾ അകന്നുപോകുന്നുണ്ട് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് മാള വഴി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു

അലവി സെന്റർ, അപകട സെന്റർ;  വാഹനങ്ങള്‍  കാണാനുള്ള  സംവിധാനങ്ങളില്ല
പോട്ട ∙ ചാലക്കുടി നഗരസഭയിലെ പോട്ട-കാഞ്ഞിരപ്പിള്ളി റോഡിൽ അലവി സെന്റർ ജംക്‌ഷനിൽ വാഹനാപകടങ്ങൾ പതിവായി. കനകമല റോഡും മോസ്കോ റോഡും കൂടി സംഗമിക്കുന്ന ഭാഗമാണിത്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു പോകാനായി തൃശൂർ ഭാഗത്തു നിന്നെത്തുന്നവർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ചാലക്കുടി ടൗണിലെ തിരക്കൊഴിവാക്കാനായി കൂടുതൽ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. 

തിരക്കേറിയ റോഡിലും ജംക്‌ഷനിലും വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങൾക്കു പ്രധാനമായും കാരണമായി പറയുന്നത്. ചെറു റോഡുകളിൽ നിന്നു പ്രധാന റോഡിലേക്കു കടക്കുന്ന ഭാഗത്ത് ആ റോഡിലെ വാഹനങ്ങൾ കൃത്യമായി കാണാനാകാത്തതും അപകടകാരണമാണ്. മതിയായ അപകട മുന്നറിയിപ്പു ബോർഡുകളും റോഡിലില്ല.  ജംക്‌ഷനിലെ അപകടങ്ങൾ ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിൽ ജോയ് ചാമവളപ്പിൽ ആവശ്യപ്പെട്ടു. പിഡബ്ല്യുഡി റോഡ് വിഭാഗത്തിന് നിവേദനം സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com