തൃശ്ശൂർ ജില്ലയിൽ ഇന്ന് (5-2-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
ചേലക്കര ∙ തൊഴുപ്പാടം, ചങ്ങലപ്പാലം, മൂരിയിൽതൊടി, പത്തുകുടി, ചീപ്പാറ, ഗ്രാമം, മഞ്ഞാംകുന്ന്, അന്ത്രോഡ് മേഖലകളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ മലവട്ടം മേഖലയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മായന്നൂർ ∙ ലാസർപടി, ചേപ്പാംകുന്ന്, കാവുവട്ടം, പള്ളിമുക്ക്, കൊയ്ക്കോട്ടു കോളനി, താഴത്തെപ്പടി, കൊണ്ടാഴി മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സോളർ സബ്സിഡി: സ്പോട് റജിസ്ട്രേഷൻ ഇന്ന്
ചാവക്കാട്∙ നഗരസഭയുടെ നേതൃത്വത്തിൽ സോളർ സബ്സിഡിക്ക് സ്പോട്ട് റജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ 2 വരെ നഗരസഭ ഓഫിസിൽ നടക്കും. ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളർ ഒാൺഗ്രിഡ് സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം. രാത്രിയും പകലും എസി ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിച്ച് വൈദ്യുത ബില്ല് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025672508.