ADVERTISEMENT

തൃശൂർ ∙ ശക്തൻ സ്റ്റാൻഡ് വികസനത്തിനു ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയെങ്കിലും സംസ്ഥാനത്തെമ്പാടുമുള്ള യാത്രക്കാരുടെ ആവശ്യമായ കെഎസ്ആർടിസി സ്റ്റാൻഡ് വികസനം പരിഗണിക്കപ്പെട്ടില്ല. തകർന്നടിഞ്ഞു കിടക്കുന്ന യാർഡും വൃത്തികെട്ട ശുചിമുറികളും നിന്നുതിരിയാൻ ഇടമില്ലാത്ത പരിസരവുമൊക്കെ കെഎസ്ആർടിസി സ്റ്റാൻഡിനെ യാത്രക്കാരുടെ പേടിസ്വപ്നമാക്കി മാറ്റുകയാണ്. പല ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാരുടെ ഹബ് പോലെ പ്രവർത്തിക്കുന്നുണ്ടെങ്കിലും തൃശൂരിനോളം ഗതികെട്ട മറ്റു സ്റ്റാൻഡുകൾ കുറവാണെന്നു യാത്രക്കാരുടെ പക്ഷം. 

സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട മുൻ ഗതാഗതമന്ത്രി ആന്റണി രാജു സ്റ്റാൻഡ് വികസനത്തിനു നടപടിയെടുക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്റ്റാൻഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കാൻ ബജറ്റിലും പ്രഖ്യാപനമില്ല. കെഎസ്ആർടിസിയുടെ സ്ഥലത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ തടസ്സമുണ്ടെന്നതു പി. ബാലചന്ദ്രൻ എംഎൽഎ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാൻഡ് വികസിപ്പിക്കാൻ സർക്കാർ ഇടപെടുന്നുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com