ADVERTISEMENT

ചേലക്കര ∙ നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ എതിർ ദിശയിലുള്ള കാനയിലേക്കു മറിഞ്ഞ് വല്ലങ്ങിപ്പാറ പുത്തൻപീടികയിൽ അബു താഹിർ (23) മരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വാഴക്കോട് - പ്ലാവി സംസ്ഥാന പാതയിലെ ഉദ്ദുവടി ഇറക്കത്തിലാണ് അപകടം ഉണ്ടായത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡിന്റെ എതിർദിശയിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തിക്കു പിന്നിൽ തുറന്നുകിടന്നിരുന്ന കാനയിൽ ചെന്നു വീഴുകയായിരുന്നു. കാനയുടെ ബാക്കി ഭാഗത്ത് സ്ലാബ് ഇട്ടുമൂടിയിട്ടുണ്ട്.

അബു താഹിർ
അബു താഹിർ

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുംമുൻപു മരണം സംഭവിച്ചിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന പരക്കാട് മണപ്പാടു പറമ്പിൽ അനസിനെ (17) പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീലാണ് അബു താഹിറിന്റെ പിതാവ്. ഉമ്മ: റംല. സഹോദരൻ: മാഹിൻ. കബറടക്കം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com