ADVERTISEMENT

റെയിൽവേ ഗേറ്റ് അടച്ചിടും: തൃശൂർ∙ തൈക്കാട്ടുശേരി റെയിൽവേ ലവൽ ക്രോസിങ് ഗേറ്റ് (നമ്പർ: 27) ഇന്നു മുതൽ 10 വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും.

ഓംബുഡ്സ്മാൻ സിറ്റിങ് നാളെ 
തളിക്കുളം ∙ പഞ്ചായത്തിൽ ഗ്രാമീണതൊഴിലുറപ്പ്, പിഎംഎവൈ(ജി) എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനും പരിശോധിച്ച് തീർപ്പാക്കുന്നതിനും നാളെ 11ന് പഞ്ചായത്ത്‌ഹാളിൽ ജില്ല ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും. പൊതുജനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുമായി പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അദാലത്തിൽ തീർപ്പാക്കാം.

അധ്യാപക നിയമനം
തൃശൂർ ∙ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 16നു തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലും 17നു രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലും കൂടിക്കാഴ്ച നടത്തും. 0487 2307701.

ടീച്ചർ ട്രെയിനിങ് 
തൃശൂർ ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (ഒരു വർഷം), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് (ഒരു വർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9072592424.

ആധാർ സേവാ ക്യാംപ്
തൃശൂർ ∙ ഇസാഫ് ബാങ്കും തൃശൂർ വൈഎംസിഎയും ചേർന്ന് ആധാർ സേവാ ക്യാംപ് ഇന്നും നാളെയും രാവിലെ 10 മുതൽ 4 വരെ നടത്തും. റജിസ്റ്റർ ചെയ്യുന്നതിന്: 8589059812.

സ്കൂൾ പ്രവേശനം
തിരുവില്വാമല ∙ പട്ടിക ജാതി വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ 2024-25 വർഷത്തെ 5-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസിൽ പഠിക്കുന്ന പട്ടിക ജാതി-പട്ടിക വർഗക്കാർക്ക് 20 വരെ അപേക്ഷിക്കാം. മറ്റു വിഭാഗക്കാർക്കു 10% സംവരണമുണ്ടാകും. 04884 299585. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com