കാരികുളത്ത് 2 പേർക്ക് കുത്തേറ്റ സംഭവം: രണ്ടുപേർ അറസ്റ്റിൽ

Mail This Article
×
വരന്തരപ്പിള്ളി∙ കാരികുളത്ത് ആഘോഷത്തിനിടെ 2 പേർക്ക് കുത്തേറ്റ സംഭവത്തിൽ കന്നാറ്റുപാടം കല്ലക്കത്തൊടി മുഹമ്മദ് (43), പൗണ്ട് ഉമ്മത്തൂർ ഇസ്മയിൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. മുരുക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ അനസ് (32), കുളത്തിത്തൊടി റഫീക്ക് (32) എന്നിവർക്കാണ് കുത്തേറ്റത്. ആഘോഷം നടക്കുന്നതിനിടയിലൂടെ കാർ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ് പ്രകോപനം. സംഘർഷത്തിനിടെ പ്രതികൾ റബർ ടാപ്പിങ് കത്തി ഉപയോഗിച്ച് കാറിൽ വന്നവരെ കുത്തുകയായിരുന്നു. പുതുക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. എസ്എച്ച്ഒ കെ.എൻ.മനോജിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രാജേഷ്, ബിജു, സീനിയർ സിപിഒ ജിൽജിത്ത്, ബൈജു, സിപിഒ വിബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.