ADVERTISEMENT

ചാലക്കുടി ∙ കേരളത്തിന്റെ പൈതൃക കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനായി യുഎസ്എ വിവിഎസ് ഫൗണ്ടേഷൻ, യുഎസ്എ സമ ആർട്സ്, പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രം എന്നിവ ഒരുക്കുന്ന ചാലക്കുടി മഹോത്സവം പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ക്ഷേത്ര മൈതാനയിൽ ആരംഭിച്ചു. ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. വടക്കുഞ്ചേരി വീര രാഘവ ഭാഗവതർ പുരസ്കാരം മൃദംഗ വിദ്വാൻ ട്രിവാൻട്രം വി.സുരേന്ദ്രനു സമ്മാനിച്ചു. 

കെ.വി.പോൾ അധ്യക്ഷത വഹിച്ചു. വി.വി.എസ്.മുരാരി, പി.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു. പ്രഫ.കൃഷ്ണകുമാർ, സുനിത ഹരിശങ്കർ, എൻ.എസ്.നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. കലാമണ്ഡലം രതീഷ് ദാസും കലാമണ്ഡലം വിനീഷും നയിച്ച മിഴാവ് തായമ്പക, മുതിർന്ന വീണവിദ്വാൻ അനന്തപത്മനാഭൻ നയിച്ച വീണക്കച്ചേരി, ഇരിങ്ങാലക്കുട സാവിത്രി അന്തർജനം നയിച്ച തിരുവാതിരക്കളി, വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, കരിന്തലക്കൂട്ടം രമേഷ് നയിച്ച നാടൻപാട്ട്  എന്നിവ അരങ്ങേറി. സാംസ്കാരിക സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

ഇന്ന് 5നു മാർഗംകളി, 5.30നു ആനകര മുസ്‌ലിം ആർട്സിന്റെ ഒപ്പന, 6.30നു ദുര്യോധനവധം കഥകളി. നാളെ 5നു മാർഗി മധുവിന്റെ ചാക്യാർകൂത്ത്, അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളൽ, പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്. 11നു 5നു ഡോ.അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന കൂടിയാട്ടം, 7.45നു പറവൂർ തത്തപ്പിള്ളി ചിത്രാലയ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട്, 8.45നു ചെർപ്പുളശേരി ശിവൻ നയിക്കുന്ന പഞ്ചവാദ്യം. നാളെയും സമാപന ദിവസമായ 11നും രാവിലെ 10 മുതൽ കലാപരിപാടികൾ അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com