വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 31 വർഷം തടവ്
Mail This Article
×
കുന്നംകുളം ∙ പ്രണയം നടിച്ചു സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ചെമ്മംന്തിട്ട പഴുന്നാ പാറപ്പുറത്ത് വീട്ടിൽ ബഷീറിന് (32) 31 വർഷം തടവും 1,45000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. 23 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.കെ.എസ്. ബിനോയ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.