ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: തൃശൂർ ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തൃശൂർ കേന്ദ്രത്തിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദം യോഗ്യത ഉള്ളവർക്കായി വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. www.lbscenter.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. എസ്‌സി, എസ്‌‍ടി, ഒഇസി വിഭാഗത്തിനു നിയമാനുസൃത ഫീസ് ആനുകൂല്യമുണ്ട്. വിവരങ്ങൾക്ക്: അസി.ഡയറക്ടർ,  എൽബിഎസ് സെന്റർ ആലുംവെട്ടുവഴി, ചിയ്യാരം–തൃശൂർ. 0487 2250751, 75599 35097.

മത്സ്യക്കൃഷി: അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ നടത്തറ ഗ്രാമപഞ്ചായത്തിൽ വിവിധ മത്സ്യക്കൃഷി പദ്ധതികൾ ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  മുറ്റത്തൊരു മീൻതോട്ടം പദ്ധതി, അക്വാപോണിക്സ്, മോട്ടർ സൈക്കിളും ഐസ് ബോക്സും, സൈക്കിളും ഐസ് ബോക്സും, മത്സ്യ വിപണന കേന്ദ്രം, പുതിയ ഗ്രോ-ഔട്ട് കുളങ്ങളുടെ നിർമാണം, പുതിയ റിയറിംഗ് കുളങ്ങളുടെ നിർമാണം, ശുദ്ധജല മത്സ്യകൃഷിക്കുള്ള ഇൻപുട്ടുകൾ എന്നിവയാണ് വിവിധ പദ്ധതികൾ. ഫോൺ: 7736949204.

പിഎച്ച്ഡി പ്രവേശനം
തൃശൂർ ∙ കാലിക്കറ്റ് സർവകലാശാല പിഎച്ച്ഡി പ്രവേശന നടപടികൾ സെന്റ് തോമസ് കോളജിലെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് പഠന വിഭാഗങ്ങളിൽ ആരംഭിച്ചു.  stthomas.ac.in.

കെപിഎസ്ടിഎ ജില്ലാ സമ്മേളനം ഇന്നും നാളെയും
തൃശൂർ ∙ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് സോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും ഹോളി ഫാമിലി സ്‌കൂളിൽ നടത്തും. ഇന്നു വൈകിട്ട് 4.30നു ബൈക്ക്‌ റാലിക്കു ശേഷം ടി.എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് യോഗം അനിൽ അക്കര ഉദ്ഘാടനം ചെയ്യും. മെഡിസെപ്പിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുക, 2021 മുതലുള്ള ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭം നടത്തുമെന്നു ജില്ലാ പ്രസിഡന്റ് എൻ.ആർ.അജിത് പ്രസാദ്, സെക്രട്ടറി ജെസ്‌ലിൻ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം എ.എം ജയ്‌സൺ എന്നിവർ അറിയിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 
തൃശൂർ ∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും എടത്തിരുത്തി കാളികുട്ടി സ്മാരക ഹാളിൽ നടത്തും. നാളെ രാവിലെ 10നു മാധ്യമ പ്രവർത്തക കെ.കെ.ഷാഹിന ഉദ്ഘാടനം ചെയ്യും.വിദേശ സർവകലാശാല വരുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കുമെന്നു ജില്ലാ സെക്രട്ടറി പി.എസ്.ജൂന, പ്രസിഡന്റ് സി.വിമല എന്നിവർ അറിയിച്ചു.

ചിത്രപ്രദർശനം ഇന്നുമുതൽ
തൃശൂർ ∙ കേരള ലളിതകലാ അക്കാദമിയുടെ സമകാലിക കലാ പ്രദർശന പദ്ധതിയുടെ ഭാഗമായി  എസ്.സുദയദാസിന്റെ ചിത്രപ്രദർശനം 'വീണ്ടെടുക്കപ്പെട്ട സ്ഥലരാശികൾ'  ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്നു വൈകിട്ട് 4ന് ആരംഭിക്കും. ‌രാവിലെ 11 മുതൽ 7 വരെയാണു പ്രദർശനം. എഴുത്തുകാരൻ പാവേൽ ആണു ക്യുറേറ്റർ. പ്രദർശനം 18നു സമാപിക്കും.

ഗുരുവായൂർ  പുസ്തകോത്സവം : കലാമത്സരങ്ങൾ 17 നും 18 നും
ഗുരുവായൂർ ∙ പുസ്തകോത്സവം  സംഘാടക സമിതിയുടെ ജില്ലാതല കലാമത്സരങ്ങൾ 17നും 18 നും നഗരസഭ ലൈബ്രറി ഹാൾ, ഇഎംഎസ് സ്ക്വയർ എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.ആർ.ശശിധരൻ, കെ.കെ.ഗോവിന്ദദാസ്, ചിത്രകാരൻ ഗായത്രി എന്നിവർ അറിയിച്ചു. ചിത്രരചന, കവിതാ രചന, കഥാ രചന, മാപ്പിള പാട്ട്, നാടൻ പാട്ട്, ലളിത ഗാനാലാപനം, നാടക ഗാനാലാപനം, ചലച്ചിത്ര ഗാനാലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. 17 ന് രാവിലെ 10ന് മത്സരങ്ങൾ തുടങ്ങും. ഓരോ വിഭാഗത്തിലും 3 സമ്മാനങ്ങൾക്കു കാഷ് അവാർഡ് നൽകും. വിവരങ്ങൾക്ക് 94953 32671.

സ്നേഹകൂട്ടായ്മ ഇന്ന് 
വലപ്പാട് ∙ ബീച്ച് അരയംപറമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി ഗ്രീൻ പാർക്ക് കലാ-കായികവേദി ഗ്രാമദീപം സ്നേഹകൂട്ടായ്മ ഇന്ന് വിളക്ക് ഉത്സവം നടത്തും. 3 ന് അടിപ്പറമ്പിൽ നാഗയക്ഷി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന പൂതനും തീറയും, ഗരുഡനൃത്തം കാവടി, വെസലോസ്ക്കി ഡാൻസ് എന്നിവയുടെ അകമ്പടിയോടെ രാത്രി 7 ന് ഭഗവതിക്ക് പട്ടുംതാലിയും ചാർത്തും. ശനിയാഴ്ച 2.30 ന് എഴുന്നള്ളിപ്പിന് 5 ഗജവീരൻമാർ നിരക്കും. വൈകിട്ട് 7ന് വർ‌ണമഴ. ചിന്ത്പാട്ട്. ‍ഞായറാഴ്ച ഉച്ചാറൽ പൂരം.

അറിയിപ്പ്
കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ബിഎഡ് സെന്ററിൽ ജനറൽ എജ്യുക്കേഷനിൽ അധ്യാപകരെ നിയമിക്കുന്നു. 12നു രാവിലെ കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടത്തും.

വൈദ്യുതി മുടക്കം
പരിയാരം ∙ നൃത്തവിദ്യാലയം, തൂമ്പാക്കോട്, ഒറ്റക്കൊമ്പൻ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചേലക്കര∙പുലാക്കോട് മേഖലയിൽ ഇന്ന് 8.30 മുതൽ 2 വരെയും അംബേദ്കർ കോളനിയിൽ 12 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും. 
പഴയന്നൂർ∙കോടത്തൂർ, പൊറ്റ മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com