ടൗൺ അമ്പ് ഫെസ്റ്റ്: ഐക്യദീപ വിസ്മയം
Mail This Article
ഇരിങ്ങാലക്കുട∙ സെന്റ് തോമസ് കത്തീഡ്രലിലെ ദനഹാ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ടൗൺ അമ്പ് ഫെസ്റ്റിന്റെ ഭാഗമായുള്ള അമ്പു പ്രദക്ഷിണം കടന്നുപോയ നഗരസഭാ മൈതാനത്ത് ആറായിരത്തോളം മെഴുകുതിരികൾ തെളിച്ച് ഐക്യദീപ വിസ്മയം ഒരുക്കി. നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജി സാമൂഹിക പ്രവർത്തകൻ നിസാർ അഷറഫ്, നിഷീന നിസാർ എന്നിവർക്കു ദീപം കൈമാറി ഉദ്ഘാടനം ചെയ്തു.
10 വർഷമായി മുടങ്ങിക്കിടന്നിരുന്ന ഐക്യദീപം തെളിക്കൽ പ്രവാസി വ്യവസായിയായ നിസാർ അഷറഫിന്റെ നേതൃത്വത്തിലാണ് പുനരാരംഭിച്ചത്. അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ നഗരസഭാധ്യക്ഷ സുജ സഞ്ജീവ് കുമാർ പങ്കെടുത്തു. ഫെനി എബിൻ, ടെൽസൺ കോട്ടോളി, ഹോബി ജോളി, മുനി. ബിജു പോൾ, എം.ആർ.ഷാജു, ജസ്റ്റിൻ ജോൺ, ഷെല്ലി വിൻസന്റ്, ഷാജു പാറേക്കാടൻ, സൂട്ടർ ആലേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.