ADVERTISEMENT

പുതുക്കാട് ∙ കുറുമാലിയിൽ പഴയ ഓട്ടുകമ്പനിയിൽ പ്രവർത്തിച്ചിരുന്ന പഴയ കാറുകൾ പൊളിക്കുന്ന സ്ഥാപനത്തിൽ വൻതീപിടിത്തം. പൊളിച്ച കാറുകളിലെ പഴയ സീറ്റുകളും റെക്‌സിനുകൾക്കും പാർട്‌സുകൾക്കുമാണ് തീപിടിച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിൽ നിന്നും തീപ്പൊരി, കമ്പനി പറമ്പിലെ പുല്ലിലേക്ക് പടർന്നതാണ് തീപിടിത്തത്തിനു കാരണമെന്ന് പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം. പുതുക്കാടു നിന്ന് അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും ചാലക്കുടിയിൽ നിന്ന് ഒരു യൂണിറ്റും എത്തി 2 മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com