ഉണക്കപ്പുല്ലിന് തീപിടിച്ചു

Mail This Article
ചാലക്കുടി ∙ വിജയരാഘവപുരത്ത് പറമ്പിലെ ഉണക്ക പുല്ലിനു തീ പിടിച്ചു. റേഷൻ കടയ്ക്കു സമീപം വ്യക്തിയുടെ പറമ്പിലെ പുല്ലിനാണു തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. 5 സെന്റ് സ്ഥലത്തെ ഉണക്കപുല്ല് കത്തിനശിച്ചു. പറമ്പിലുണ്ടായിരുന്ന 2 തെങ്ങുകളും ഭാഗികമായി കത്തി നശിച്ചു.
അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ബിജു ആന്റണി, ഡ്രൈവർ പി.അജിത്കുമാർ, ഫയർമാൻമാരായ വി.ആർ.രജീഷ്, ജയകൃഷ്ണൻ, എസ്.ആർ.ഷാജൻ രാജ്, കെ.അരുൺ, എസ്.അതുൽ, ഹോംഗാർഡ് കെ.എസ്.അശോകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.വേനൽ കനക്കുന്നതോടു കൂടി തീപിടിത്ത സാധ്യതയേറെയാണെന്നും മുന്നൊരുക്കങ്ങളും ജാഗ്രതയും വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉണക്കപ്പുല്ലും ഉണങ്ങിയു മരങ്ങളും ഒഴിവാക്കണമെന്നും തീ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.