ADVERTISEMENT

തൃശൂർ ∙ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ തുടർന്ന് മലയോര മേഖല അസ്വസ്ഥമാണെന്നും ആ ജനങ്ങൾക്കൊപ്പം നിന്നു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിലാണ് വനംവകുപ്പെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. രാമവർമപുരത്തെ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഗോത്രവിഭാഗത്തിൽ നിന്നുള്ള 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വി.ആർ.അമ്പിളി (ബെസ്റ്റ് ഇൻഡോർ), വി.കെ.ലിനീഷ് (ബെസ്റ്റ് ഔട്ട്ഡോർ), കെ.ആർ.രാഹുൽ (ബെസ്റ്റ് ഓൾറൗണ്ടർ) എന്നിവർക്കു ട്രോഫി സമ്മാനിച്ചു. പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരിൽ 372 പുരുഷന്മാരും 88 വനിതകളും ഉണ്ട്. ഇവരിൽ 6 എംഫിലും 3 ബിടെക്കും അടക്കം 104 ബിരുദധാരികളും 26 ബിരുദാനന്തര ബിരുദധാരികളും ഉൾപ്പെടും. മന്ത്രി കെ.രാധാകൃഷ്ണൻ, വകുപ്പ് മേധാവി ഗംഗാ സിംഗ്, അഡീഷനൽ പ്രിൻസിപ്പൽ സിസിഎഫ് (ഫിനാൻസ്, ബജറ്റ് ആൻഡ് ഓഡിറ്റ്) ഡോ.പി.പുകഴേന്തി, അഡീഷനൽ പ്രിൻസിപ്പൽ സിസിഎഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ.എൽ.ചന്ദ്രശേഖർ, അഡീഷണനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ട്രെയിനിങ്) ഗോപേഷ് അഗർവാൾ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എച്ച്ആർഡി) ഡി.കെ.വിനോദ് കുമാർ, സിസിഎഫുമാരായ ആർ.എസ്.അരുൺ, കെ.വിജയാനന്ദൻ, ഡോ.ആടലരശൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com