ADVERTISEMENT

തൃശൂർ ∙ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണകളിൽ ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്കു പ്രവേശിച്ചു. ഇനി ഈസ്റ്റർ വരെ പ്രാർഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും നാളുകളാണ്. വലിയ നോമ്പിന്റെ ആരംഭം കുറിച്ച് കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്നലെ വിഭൂതിത്തിരുനാൾ ആചരിച്ചു. 

 അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ് കത്തീഡ്രലിൽ വിഭൂതിത്തിരുനാൾ ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിച്ചു.നോമ്പുകാലം അനുതാപത്തിന്റെയും പരിഹാരത്തിന്റെയും ജീവിത നവീകരണത്തിന്റെയും കാലമാണെന്നും അതിന്റെ പ്രതീകമായിട്ടാണു നെറ്റിയിൽ ചാരം കൊണ്ടു കുരിശു വരയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ, സഹവികാരി ഫാ.അനു ചാലിൽ, ഫാ.ഡെന്നി താണിക്കൽ, ഫാ.സിനോജ് നീലങ്കാവിൽ എന്നിവർ സഹകാർമികരായി.  ഓർത്തഡോക്സ് സഭയിലെയും യാക്കോബായ സഭയിലെയും ദേവാലയങ്ങളിൽ ശനി രാത്രി ശുബ്കോനോ ശുശ്രൂഷകൾ നടന്നു. ആലായ്ക്കൽ കുളമ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ശുബ്കോനോ ശുശ്രൂഷയ്ക്കു തൃശൂർ ഭദ്രാസന അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് കാർമികത്വം വഹിച്ചു. 

കൽദായ സഭയിൽ മരിച്ചവരെ ഓർക്കുന്ന അന്നീദ തിരുനാളിനു ശേഷം വലിയ നോമ്പിനു തുടക്കമായി. ഈസ്റ്റർ വരെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ, ധ്യാന ശുശ്രൂഷകൾ എന്നിവയുണ്ടാകും. മലയാറ്റൂർ, പാലയൂർ, കനകമല തുടങ്ങിയ തീർഥ കേന്ദ്രങ്ങളിലേക്കുള്ള തീർഥാടനങ്ങളിലും ഒട്ടേറെപ്പേർ പങ്കെടുക്കും. ലത്തീൻ സഭയിലെ നോമ്പ് നാളെയാണ് ആരംഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com