ADVERTISEMENT

നെല്ലായി ∙ ദേശീയപാതയിലെ അപകട മേഖലയായ നെല്ലായി ജംക്‌ഷനിൽ ഫുട്ഓവർ ബ്രിജിനു സാധ്യത പഠിച്ച് പദ്ധതി തയാറാക്കാൻ ടി.എൻ. പ്രതാപൻ എംപി ദേശീയപാത ചീഫ് എൻജിനീയറോട് നിർദേശിച്ചു. പറപ്പൂക്കര പഞ്ചായത്ത് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ നാട്ടുകാർ നിവേദനം സമർപ്പിച്ചപ്പോൾ തത്സമയം ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്.

ഫുട്ഓവർബ്രിജ് യാഥാർഥ്യമാവാൻ സമയം എടുക്കുമെന്നതിനാൽ നെല്ലായി സെന്ററിൽ അടിയന്തരമായി സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയെങ്കിലും വേണമെന്ന നാട്ടുകാരുടെ നിവേദനത്തിലെ ആവശ്യവും പരിഗണിക്കാൻ എംപി ദേശീയപാത അധികൃതരോട് ഉന്നയിച്ചു. നെല്ലായി സെന്ററിൽ നിന്ന് ആലത്തൂരിലേക്കുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും എംപി നിർദേശം നൽകി. എംപിയുടെ തത്സമയ ഇടപെടലിന് നന്ദി പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നടപടികൾക്ക് പഞ്ചായത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com