ADVERTISEMENT

ചെറുതുരുത്തി ∙  ചിത്രകാരൻ രാജൻ കൃഷ്ണൻ വിട പറഞ്ഞിട്ട് എട്ടു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മൂന്ന് പെയിന്റിങ്ങുകൾ ക്യാൻവാസിൽ പകർത്തി വരച്ചു  മരുമകന്റെ ഓർമ്മപ്പെടുത്തൽ. പള്ളം സ്വദേശിയും യുവ ചിത്രകാരനും ആർക്കിടെക്ടുമായ കെ. എസ്. സുമേഷാണ് ചിത്രകാരന്റെ  ഓർമകൾക്ക് പുതുജീവൻ നൽകിയത്. ക്യാൻവാസിൽ  ആറടി ഉയരത്തിലും  8 അടി വീതിയിലുമായി മെമ്മോറിയൽ എന്ന പെയിന്റിങ്ങും (ചക്കകൾ നിറഞ്ഞുനിൽക്കുന്ന പ്ലാവ്), സബ്സ്റ്റൻസസ് ഓഫ് എർത്ത് എന്ന സീരീസിലെ 2 പെയ്ന്റിങ്ങുകളും (കൈതച്ചെടിയും, കുന്നും) കളിമണ്ണും, കരിയും  ഉപയോഗിച്ച് സുമേഷ് വരച്ചത്. ഓരോ ദിവസവും രണ്ടര മണിക്കൂറു കൊണ്ട് സുമേഷ് വരച്ച പെയിന്റിങ്ങുകൾ കാണാൻ ഒട്ടേറെ പേർ വന്നിരുന്നു.കൊച്ചിൻ പാലത്തിനു സമീപം സുഹൃത്തുക്കൾ നടത്തിയ രാജൻ കൃഷ്ണൻ അനുസ്മരണത്തിന്റെ ഭാഗമായാണ്  മൂന്നു ദിവസങ്ങളിലായി സുമേഷിന്റെ തത്സമയ  ചിത്രം വര നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com