ADVERTISEMENT

കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുളള തുരങ്കത്തിനുള്ളിൽ അറ്റകുറ്റപ്പണി ആരംഭിച്ച ഭാഗത്തു വിള്ളൽ രൂപപ്പെട്ടു. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു മുകൾഭാഗത്തു കോൺക്രീറ്റിങ് നടക്കുന്ന ഭാഗത്താണു കോൺക്രീറ്റ് അടർന്നു നീങ്ങി വിള്ളലുണ്ടായത്. അരമീറ്ററോളം നീളത്തിലും 10 സെന്റിമീറ്റർ വ്യാസത്തിലുമാണു വിള്ളൽ.

 തുരങ്കത്തിനുള്ളിൽ കോൺക്രീറ്റിങ് നടക്കുന്നു.
തുരങ്കത്തിനുള്ളിൽ കോൺക്രീറ്റിങ് നടക്കുന്നു.

പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ പൂർണമായും ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തിയിരുന്നു. എന്നാൽ ആദ്യം നിർ‌‍മിച്ച തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ 490 മീറ്റർ ഭാഗത്തു ഗ്യാൻട്രി കോൺക്രീറ്റ് നടത്തിയിട്ടില്ല. ഈ ഭാഗത്തെ കോൺക്രീറ്റിങ്ങാണു നടക്കുന്നത്. ഇവിടെ ഉറപ്പുള്ള പാറയുടെ ഭാഗത്തു സാധാരണ കോൺക്രീറ്റിങ് മാത്രമാണു നടത്തിയിരുന്നത്.

കുതിരാനിൽ തൃശൂർ‌ ഭാഗത്തേക്കുള്ള തുരങ്കത്തിനു മുകളിൽ രുപപ്പെട്ട വിള്ളൽ.
കുതിരാനിൽ തൃശൂർ‌ ഭാഗത്തേക്കുള്ള തുരങ്കത്തിനു മുകളിൽ രുപപ്പെട്ട വിള്ളൽ.

മുകൾ ഭാഗത്ത് ആർച്ച് ആകൃതിയിലുള്ള മെഷീൻ ഉപയോഗിച്ചുള്ള കോൺക്രീറ്റിങ്ങാണു ഗ്യാൻട്രി കോൺക്രീറ്റിങ്. കഴിഞ്ഞ മാസം 8 മുതലാണു തുരങ്കത്തിൽ അറ്റകുറ്റപ്പണിക്കുവേണ്ടി ഗതാഗത നിയന്ത്രണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച മുതലാണു കോൺക്രീറ്റ് ജോലികൾ ആരംഭിച്ചത്.

ഒരു ദിവസം 3 മീറ്റർ മാത്രമാണു കോൺക്രീറ്റിങ് നടത്തുന്നത്. അതേസമയം വിള്ളലുണ്ടായതു സുരക്ഷയ്ക്കു ഭീഷണിയാണെന്നു നാട്ടുകാർ പറഞ്ഞു. അറ്റകുറ്റപ്പണി നിരീക്ഷിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ വിള്ളലിൽ ഗുരുതര പ്രശ്നങ്ങളില്ലെന്നും അറ്റകുറ്റപ്പണി ദിവസവും എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടർ വിലയിരുത്തുന്നുണ്ടെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com