ADVERTISEMENT

ഗുരുവായൂർ ∙വാത്സല്യ ഭക്തിയുടെ പ്രതീകമായിരുന്ന കുറൂരമ്മയെ അനുസ്മരിച്ച് നായർ സമാജം കുറൂരമ്മ ദിനം ആഘോഷിച്ചു. ക്ഷേത്രസന്നിധിയിൽ നിന്നു ശ്രീകൃഷ്ണ പ്രതിമയും നാരായണീയ ഗ്രന്ഥവും എഴുന്നള്ളിച്ചു നടത്തിയ നാമജപ ഘോഷയാത്രയിൽ ആയിരത്തോളം അമ്മമാർ പങ്കെടുത്തു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡോ.വി.വിജയകുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ എന്നിവർ ഭദ്രദീപം തെളിച്ചു.  നാരായണീയ മഹോത്സവം ജസ്റ്റിസ് പി.സോമരാജൻ ഉദ്ഘാടനം ചെയ്തു.വി.രവിമേനോൻ അധ്യക്ഷനായി. മുൻ എംഎൽഎ രാജൻ ബാബു, കെ.എൻ. സോമകുമാർ എന്നിവർ പ്രസംഗിച്ചു. ആധ്യാത്മിക സമ്മേളനം ജസ്റ്റിസ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  ഭദ്രദീപം തെളിച്ചു. 

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് ജസ്റ്റിസ്  പി.ഗോപിനാഥ് പുരസ്കാരം സമ്മാനിച്ചു. രേവതി വിശ്വനാഥൻ, കെ.എസ്.രമാദേവി അന്തർജനം, കെ.എസ്.വിജയലക്ഷ്മി, വനജ.ജി.നായർ എന്നിവരെ ‘നാരായണീയ കൗസ്തുഭം’  ബഹുമതി നൽകി ആദരിച്ചു. ദേവസ്വം മുൻ കമ്മിഷണർ പി.വേണുഗോപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,മമ്മിയൂർ ദേവസ്വം ചെയ്ര‍മാൻ ജി.കെ.പ്രകാശൻ, ഡോ. ഡി.എം.വാസുദേവൻ, നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ, പി.ശ്രീകുമാരൻ നായർ, പി.ടി.ചന്ദ്രൻ നായർ, ജനു ഗുരുവായൂർ, മിനി നായ്ര‍, രാധിക.എസ്.നായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com