ADVERTISEMENT

ഇരിങ്ങാലക്കുട∙ പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിൽ  വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത പഞ്ചായത്ത്  അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവർത്തകനും പടിയൂർ പഞ്ചായത്തിലെ 11–ാം വാർഡ് അംഗവുമായ ശ്രീജിത്ത് മണ്ണായിയെയാണ് ഇരിങ്ങാലക്കുട പൊലീസ്  അറസ്റ്റ് ചെയ്തത്. കാട്ടൂർ സ്വദേശിയായ ഡോക്ടർക്ക് നേരെയാണ്  ആക്രമണം ഉണ്ടായത്. 

ഉറക്കം കുറവ്  അനുഭവപ്പെടുന്നതിനെ കഴിഞ്ഞ ദിവസം രാവിലെ  ഡോക്ടറെ കാണാൻ എത്തിയ ശ്രീജിത്ത്  മുറിയിൽ സംസാരിക്കുന്നതിനിടയിൽ  യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റം ചെയ്യുകയും മുറിയിലെ സാധനങ്ങളും നശിപ്പിച്ചതായും ഹെൽത്ത് സെന്ററിലെ ജീവനക്കാർ പറഞ്ഞു. അടച്ചിട്ട മുറിയിൽ നിന്നു ബഹളം  കേട്ട് എത്തിയ ജീവനക്കാരും മറ്റു രോഗികളും ഇയാളെ തടഞ്ഞു നിർത്തി. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരുക്കേറ്റ ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com