ADVERTISEMENT

ഗുരുവായൂർ ∙ ഉത്സവം ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ അണിനിരന്നു. പഞ്ചവാദ്യം ഇരമ്പി. ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പമാരാർ, കോങ്ങാട് മധു എന്നിവർ തിമിലയിലും ചെർപുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, നെല്ലുവായ് ശശി എന്നിവ്ര‍ മദ്ദളത്തിലും നേതൃസ്ഥാനത്തു നിന്നു.  ചേലക്കര സൂര്യൻ, പേരാമംഗലം ബാലൻ (താളം), പല്ലശന സുധാകരൻ, തിരുവില്വാമല ഹരി (ഇടയ്ക്ക), ഗുരുവായൂർ കൃഷ്ണകുമാർ (ശംഖ്) എന്നിവരായിരുന്നു മറ്റു പ്രമുഖർ.

 ഗുരുവായൂർ ആറാട്ടിനുള്ള ഇളനീർ ഇരിങ്ങപ്പുറം തമ്പുരാൻപടിക്കൽ കിട്ടയുടെ പിൻമുറക്കാർ  ക്ഷേത്രത്തിൽ സമർപ്പിച്ചപ്പോൾ
ഗുരുവായൂർ ആറാട്ടിനുള്ള ഇളനീർ ഇരിങ്ങപ്പുറം തമ്പുരാൻപടിക്കൽ കിട്ടയുടെ പിൻമുറക്കാർ ക്ഷേത്രത്തിൽ സമർപ്പിച്ചപ്പോൾ

ഇളനീരുമായി കിട്ടയുടെ പിൻമുറക്കാരെത്തി
ഗുരുവായൂർ ∙ ഉത്സവം ആറാട്ടിന് ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി പാരമ്പര്യാവകാശികളായ തമ്പുരാൻപടിക്കൽ കിട്ടയുടെ കുടുംബക്കാർ എത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സ്വീകരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com