ADVERTISEMENT

കടവല്ലൂർ ∙ പാടത്തിനു സമീപം നിയന്ത്രണം വിട്ട കാർ 4 അടിയോളം താഴ്ചയിലേക്കു മറിഞ്ഞു. വിദേശത്തു നിന്നു വരികയായിരുന്ന കോക്കൂർ സ്വദേശികളായ കുട്ടികൾ അടക്കമുള്ള കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. സിറ്റി ഗ്യാസ് പദ്ധതിയുടെ ജോലിക്കു റോഡരികിൽ ഇട്ടിരുന്ന ഉപകരണത്തിൽ തട്ടിയാണു പൈപ്പിടാൻ കുഴിച്ച കുഴിയിലേക്കു കാർ മറിഞ്ഞത്.കുഴി മാന്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു തൊട്ടടുത്താണു കാർ വീണത്. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. നിസ്സാര പരുക്കേറ്റ കോക്കൂർ പുല്ലൂണി വളപ്പിൽ ജാസ്മിനെ (26) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിയതാണു കാർ നിയന്ത്രണം വിടാൻ കാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com