ADVERTISEMENT

കാഞ്ഞാണി∙ മണലൂർ വില്ലേജ് ഓഫിസിൽ റെക്കോർഡ്സ് റൂം ശോച്യാവസ്ഥയിൽ. രേഖകൾ ഇവിടെ കൂട്ടിയിട്ടരിക്കുകയാണ്. വാതിലുകളും കട്ടിലകളും അടർന്നു വീണു. പല തവണ ഓഫിസിനുള്ളിൽ നിന്നു പാമ്പുകളെ ഓടിച്ചു കളഞ്ഞിട്ടുണ്ട്. മതിലിനോടു ചേർന്നുള്ള കിണറും മലിനമാണ്.  വില്ലേജ് ഓഫിസർ 2 മാസമായി ഇല്ല.വില്ലേജ് ഓഫിസറെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.അരുൺ അധ്യക്ഷത വഹിച്ചു. കെ.കെ.ബാബു, വി.ജി.അശോകൻ, റോബിൻ വടക്കേത്തല, കെ.ബി.രാജീവ്, വാസു വെള്ളാഞ്ചേരി, ജോസഫ് പള്ളിക്കുന്നത്ത്, ടോളി വിനീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com