ADVERTISEMENT

തൃശൂർ ∙ വിദേശ സിനിമകളിലൂടെ മാത്രം കണ്ടുപരിചയമുള്ളൊരു നൃത്തയിനത്തിൽ രാജ്യാന്തര അംഗീകാരങ്ങൾ നേടി 4 മലയാളി മിടുക്കികൾ. പറവട്ടാനി സ്കൈലൈൻ 7ബിയിൽ ഒലിവിയ എലിസബത്ത് ജയിംസ്, നെല്ലിക്കുന്ന് വാഴപ്പിള്ളി മെർലിനിൽ സാറ എലിസബത്ത് ലിയോൺ, സഹോദരി മെറീന ലൂസി ലിയോൺ, പൂങ്കുന്നം ചിറ്റിയേത്ത് ദിമിത്ര അജേഷ് എന്നിവരാണ് ഒന്നാം സ്ഥാനമടക്കം മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത്.

ദുബായ് ക്രൗൺ കപ്പിലാണ് ഇവരുടെ പ്രകടനം. ഒലിവിയയും ദിമിത്രയും ജൈവ് ഡാൻസിനത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സാറയും മെറീനും രണ്ടാംസ്ഥാനത്തെത്തി. തൃശൂർ ചെമ്പോട്ടിൽ ലെയ്നിലെ പോൾ പോൾ അക്കാദമി ഓഫ് റിഥം ആൻഡ് മൂവ്മെന്റിലെ താരങ്ങളാണിവർ. പോൾ പോൾ ചിരിയങ്കണ്ടത്ത് ആണു പ്രധാന പരിശീലകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com