ADVERTISEMENT

തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊരു ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാനുള്ള ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആയവരും ജയിക്കില്ലെന്ന് ഉറപ്പിക്കകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. മോദിക്കൊരു പത്തു സീറ്റ് കുറവ്. എങ്ങോട്ടാണു നോക്കുക. സംശയിക്കേണ്ട, യുഡിഎഫിലേക്കു തന്നെ. കുറച്ചു ദിവസങ്ങളായി നമ്മൾ കാണുന്നതല്ലേ. അവർക്കു സ്വാധീനിക്കാൻ കഴിയുന്നൊരാളും ജയിച്ചുകൂടായെന്നും വിജയരാഘവൻ പറഞ്ഞു. തൃശൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ തൃശൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ഇന്നു ബിജെപിയിലാണെന്നും വിജയരാഘവൻ പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സി.സി.മുകുന്ദൻ, എൻ.കെ.അക്ബർ, മുരളി പെരുനെല്ലി, കെ.കെ.രാമചന്ദ്രൻ, എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സിപിഎം നേതാവ് ബേബി ജോൺ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

‘ഇന്ത്യ’ മുന്നണിയെ കുത്തി വിജയരാഘവൻ
തൃശൂർ ∙ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വയനാടൻ പ്രധാനമന്ത്രി’യെക്കുറിച്ച് മാധ്യമങ്ങൾ പുകഴ്ത്തി എഴുതിയിട്ടും പ്രതിപക്ഷ നേതാവാകാനുള്ള സീറ്റു പോലും കിട്ടിയില്ലെന്ന് എ.വിജയരാഘവന്റെ പരിഹാസം. പ്രതിപക്ഷ സ്ഥാനം ഉറപ്പിക്കാൻ 55 സീറ്റ് ഉണ്ടാകേണ്ടേ. വലിയതോതിൽ പ്രാദേശിക പാർട്ടികളുണ്ട്. അവർക്കൊക്കെ നിർണായക സ്വാധീനവുമുണ്ട്. അതിനാൽ ഒരു പ്രത്യേക തരത്തിലുള്ള പാർലമെന്റ് ഉണ്ടായാലും ഇവിടെ ഭരണമുണ്ടാകും. അതിനാൽ ഇടയിളക്കം ഉണ്ടാകില്ലെന്ന് ഉറപ്പിക്കണം. രണ്ടു കാലിൽ ഉറച്ചു നിൽക്കുന്നവരെ തിരഞ്ഞെടുക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com