ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ലോറിയുടെ രഹസ്യ അറയിൽ കടത്തിയ 111 കിലോ കഞ്ചാവ്  സഹിതം 2 പേരെ അറസ്റ്റ് ചെയ്തു.  തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് ഇന്നലെ പുലർച്ചെ 5നു നടത്തിയ പരിശോധനയിലാണ് അന്തിക്കാട്  പൊയ്യാറ അനുസൽ (29), പുത്തൻപീടിക ആര്യവീട്ടിൽ ശരത് (35) എന്നിവരെ അറസ്റ്റ് ചെയ്തത്.  ഒഡീഷയിൽനിന്നുള്ള ലോറിയുടെ പ്ലാറ്റ്ഫോമിനു താഴെ 8 അടി നീളത്തിലും രണ്ടര അടി വീതിയിലുമുള്ള 2 ഫ്രെയിമുകൾ സ്ഥാപിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ, പറവൂർ മേഖലയിലേക്ക് വിതരണത്തിനു കൊണ്ടുപോവുകയായിരുന്നു. 

നേരത്തെ ബസ് ജീവനക്കാരായിരുന്ന പ്രതികൾ ഒഡീഷയിൽ മലയാളിയുടെ തോട്ടത്തിൽനിന്നാണ് നിന്നാണ് കഞ്ചാവ് ശേഖരിച്ചത്.  പറവൂരിൽ എത്തിക്കുകയായിരുന്നു സംഘത്തെ ജോലി. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.നവനീത് ശർമയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ.മുരളീധരൻ, ഡിവൈഎസ്പി എം.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐമാരായ സി.ആർ.പ്രദീപ്, ജയകൃഷ്ണൻ, സ്റ്റീഫൻ, സതീശൻ എം.ഷൈൻ, എഎസ്ഐ മൂസ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എം.ജെ. ബിനു, ഷിജോ, മാനുവൽ, സോണി സേവ്യർ, സിപിഒ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com