ADVERTISEMENT

കുന്നംകുളം ∙ ചിറളയം ശ്രീരാമ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തി‍ൽ പരുക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് വെട്ടേറ്റ ചിറളയം സ്വദേശികളായ ചെറുശേരി വീട്ടിൽ ഷൈൻ സി.ജോസ് (38), ലിയോ വർഗീസ് എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും വൈശ്ശേരി സ്വദേശികളായ ജീനിഷ് രാജ്, ജെറിൻ, രഘു എന്നിവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവിഭാഗം പൂരാഘോഷ കമ്മിറ്റികൾ തമ്മി‍ൽ തർക്കം നിലനിന്നിരുന്നതായും പറയുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com