ADVERTISEMENT

തൃശൂർ ∙ ചിമ്മിനി ഡാമിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ കുറയുന്നതിനു പിന്നാലെ പീച്ചി ഡാമിലും ജലനിരപ്പ് താഴുന്നു. ഇന്നലെ രേഖപ്പെടുത്തിയ കണക്കുപ്രകാരം പീച്ചിയിൽ സംഭരണശേഷിയുടെ 19% വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. മാർച്ച് പാതികടന്നപ്പോൾ തന്നെ ഡാമിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞതു നഗരത്തിലുൾപ്പെടെ ജില്ലയുടെ മധ്യമേഖലയിലാകെ വരൾച്ചാഭീതി സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണവും സമീപ താലൂക്കുകളിലെ ജലസേചന ആവശ്യങ്ങളും നിറവേറ്റുന്നതു പീച്ചിയിലെ വെള്ളമുപയോഗിച്ചാണ്. ചിമ്മിനി ഡാമിലെ ജലസംഭരണം 17% ആയി കുറഞ്ഞതോടെ കോൾമേഖലയിലും കരുവന്നൂർ, കുറുമാലി പുഴകളുടെ തീരമേഖലയിലും വരൾച്ചാഭീതി ഉടലെടുത്തിട്ടുണ്ട്. 

 വരൾച്ച കടുത്തതോടെ ജലവിതാനം താഴ്ന്ന അപ്പർ ഷോളയാർ ഡാം. പുറത്തേക്ക് ഒഴുക്കാൻ സാധ്യമല്ലാത്ത വിധം ജലനിരപ്പ്  താഴ്ന്നിരിക്കുകയാണ്.                                                                                                            ചിത്രം: ഉണ്ണി കോട്ടക്കൽ∙മനോരമ
വരൾച്ച കടുത്തതോടെ ജലവിതാനം താഴ്ന്ന അപ്പർ ഷോളയാർ ഡാം. പുറത്തേക്ക് ഒഴുക്കാൻ സാധ്യമല്ലാത്ത വിധം ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ചിത്രം: ഉണ്ണി കോട്ടക്കൽ∙മനോരമ

22 ദിവസം കൂടി ജലസേചനം നടത്താനുള്ള വെള്ളമേ ചിമ്മിനിയിലുള്ളൂ. പീച്ചിയിൽ 19% ആയി സംഭരണത്തോത് കുറഞ്ഞതോടെ തൃശൂർ, വടക്കാഞ്ചേരി താലൂക്കുകൾ മുതൽ ചാവക്കാട് താലൂക്കിന്റെ കിഴക്കൻ ഭാഗങ്ങളിലേക്കു വരെ കനാൽവെള്ളം വിതരണം ചെയ്യുന്ന കാര്യത്തിൽ ഏതാനും ആഴ്ചകൾക്കകം പ്രതിസന്ധി ഉടലെടുത്തേക്കും. വാഴാനി ഡാമിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പരമാവധി 62.48 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്താൻ ശേഷിയുള്ള ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 50.16 മീറ്ററാണ്. ആകെ ശേഷിയുടെ 25% മാത്രം വെള്ളം. ഷോളയാറിലും പെരിങ്ങൽക്കുത്തിലും സ്ഥിതി അൽപംകൂടി ഭേദപ്പെട്ട നിലയിലാണ്. പെരിങ്ങൽക്കുത്തിൽ 37% വെള്ളവും ഷോളയാറിൽ 48% വെള്ളവുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com