തൃശൂർ ജില്ലയിൽ ഇന്ന് (25-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം: പരിയാരം ∙ എലിഞ്ഞിപ്ര,കനാൽപാലം, കമ്പനിപ്പടി, ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ടാറിങ്: റോഡ് അടച്ചിടും
കൊരട്ടി ∙ പടിഞ്ഞാറെ അങ്ങാടി കൽക്കുരിശ് മുതൽ പടിഞ്ഞാറെ കപ്പേള വരെ ബിഎംബിസി ടാറിങ് നടക്കുന്നതിനാൽ ഇന്നും നാളെയും പടിഞ്ഞാറങ്ങാടി റോഡ് പൂർണമായി അടച്ചിടുമെന്നു അധികൃതർ അറിയിച്ചു. കട്ടപ്പുറത്ത് നിന്നു കൊരട്ടിയിലേയ്ക്കു പോകുന്നവർ കട്ടപ്പുറം കാതിക്കുടം കവല വഴി തെക്കെ അങ്ങാടി കൂടി പോകണം.
പ്രവേശന പരീക്ഷപരിശീലനം
ചാലക്കുടി ∙ രാജ്യത്തെ 45 സർവകലാശാലകളിൽ സംയോജിത ബിരുദാനന്തര ബിരുദം, അഗ്രികൾച്ചർ, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ ഓൺലൈനായി സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം നൽകുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ‘ചിറക്’ പദ്ധതിയുടെ കീഴിലാണിതു നടപ്പാക്കുന്നത്. ഫോൺ: 6282171984.