ADVERTISEMENT

കൊരട്ടി ∙ സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിലെ (അമലോത്ഭവമാതാ പള്ളി)  ഓശാന ഞായർ കർമങ്ങൾക്കു തീർഥാടന കേന്ദ്രം വികാരി ഫാ.ബിജു തട്ടാരശേരി നേതൃത്വം നൽകി. ജംക്‌ഷനിൽ നിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കാളികളായി. ഫാ. നിജിൻ കാട്ടിപ്പറമ്പിൽ,  ഫാ. ജിബിൻ കുന്നേൽവീട്ടിൽ, ഫാ. ഷൈജു ബർക്കുമെന്റസ് എന്നിവർ സഹ കാർമികരായിരുന്നു. പിഢാനുഭവ വായന, ദൈവവചന പ്രഘോഷണം എന്നിവ നടത്തി.

കോട്ടപ്പുറം
∙ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുക്കർമങ്ങൾക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. ജാക്സൻ വലിയപറമ്പിൽ, ഫാ. അനീഷ്‌ പുത്തൻപറമ്പിൽ, ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, ഫാ. ബെർണാർഡ് കല്ലൂർ, ഫാ. ലോറൻസ് സേവ്യർ എന്നിവർ സഹ കാർമികത്വം വഹിച്ചു.

കൊടുങ്ങല്ലൂർ
∙  ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണം. നടത്തി. തീർഥ കേന്ദ്രം റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. ലിജോ താണിപ്പിള്ളി എന്നിവർ കാർമികത്വം വഹിച്ചു.

ഇരിങ്ങാലക്കുട
∙ രൂപതയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച്. ഓശാന തിരുനാൾ ആഘോഷിച്ചു. സെന്റ്  തോമസ് കത്തീഡ്രലിൽ നടന്ന തിരു കർമങ്ങൾക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. കിഴക്കേ പള്ളിയിൽ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ ബിഷപ് വിശ്വാസികൾക്ക് കുരുത്തോല നൽകി. കത്തീഡ്രൽ വികാരി ഫാ. ലാസർ കുറ്റിക്കാടൻ, സഹ വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, ഫാ. അനൂപ്  പാട്ടത്തിൽ നിത്യാരാധന കേന്ദ്രം വൈസ് റെക്ടർ ഫാ. സീമോൻ ഈഞ്ഞിരതറ, സെക്രട്ടറി ഫാ. ഫെമിൻ പൊഴോലിപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.

കാട്ടൂർ
∙ കരാഞ്ചിറ സെന്റ് സേവിയർ പള്ളിയിൽ ഓശാന തിരുനാൾ  കുർബാനയ്ക്ക് ഫാ. ജയിംസ് പള്ളിപ്പാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ആർഎൽവി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചു ആഘോഷിച്ചു. കർത്താവ് എല്ലാ മനുഷ്യരെയും തുല്യരായി കണ്ടിരുന്നു. പണത്തിന്റെയും, പദവിയുടേയും നിറത്തിന്റെയും പേരിൽ മനുഷ്യനെ മാറ്റി നിർത്താനും ഒറ്റപ്പെടുത്താനും പാടില്ല എന്ന പ്രഖ്യാപനം നടത്തിയാണ് പിന്തുണ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com