ADVERTISEMENT

യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫിസ് തുറന്നു
പാവറട്ടി ∙യുഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ജോളിവില്ല പരിസരത്ത് തുറന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി.എ.മാധവൻ അധ്യക്ഷനായി. നേതാക്കളായ ഷാജി കോടങ്കണ്ടത്ത്, അസ്ഗറലി തങ്ങൾ, പി.കെ.രാജൻ, കെകെ.ബാബു, വി.എം. മുഹമ്മദ് ഗസാലി, എൻ.ജെ. ലിയോ, സി.ജെ.സ്റ്റാൻലി, കെ.എസ്.ദീപൻ, ഒ.ജെ.ഷാജൻ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാവറട്ടിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യുന്നു
യുഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പാവറട്ടിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കർഷക തൊഴിലാളി കൺവൻഷൻ
മുല്ലശേരി ∙ എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം കർഷക തൊഴിലാളി കൺവൻഷൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. പി.എ.രമേശൻ അധ്യക്ഷനായി. ടി.വി.ഹരിദാസൻ, വി.ആർ.മനോജ്, കെ.എ.വിശ്വംഭരൻ, രാഗേഷ് കണിയാംപറമ്പിൽ, കെ.ആർ.ബാബുരാജ്, ടി.കെ.ചന്ദ്രൻ, പി.എസ്.ജയൻ, ഷീല ചന്ദ്രൻ, ഗീത ഭരതൻ എന്നിവർ പ്രസംഗിച്ചു.

എൻഡിഎ കുടുംബയോഗം 
തളിക്കുളം ∙എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊപ്രക്കളത്ത് ബൂത്ത് പ്രസിഡന്റ് വി.മഹേഷിന്റെ വസതിയിൽ നടത്തിയ കുടുംബയോഗം സ്ഥാനാർഥി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഭഗീഷ്പൂരാടൻ അധ്യക്ഷത വഹിച്ചു. വി.മഹേഷ്,സജിത്ത് എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ്  ജനറൽകൺവീനർ രാജിവച്ചു
ചാവക്കാട്∙ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ്  ജനറൽ കൺവീനറും രാജിവച്ചു. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ജനറൽ കൺവീനർ‍ സ്ഥാനം അരവിന്ദൻ പല്ലത്ത് രാജിവച്ചത്. നിലവിൽ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ് അരവിന്ദൻ. നിയോജകമണ്ഡലം വർക്കിങ് ചെയർമാൻ സ്ഥാനം നേരത്തെ സി.എ.ഗോപപ്രതാപൻ രാജിവച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും എട്ട് നേതാക്കളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com