തൃശൂർ ജില്ലയിൽ ഇന്ന് (26-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി ബിൽ ഓൺലൈൻ പേയ്മെന്റ്: തൃശൂർ∙ വൈദ്യുതി വിഭാഗത്തിന്റെ ഓൺലൈൻ സൈറ്റ് വഴിയുള്ള പേയ്മെന്റ് സംവിധാനങ്ങൾ 31നു ഉച്ചയ്ക്കു 12 മുതൽ നിർത്തിവയ്ക്കും. ഏപ്രിൽ 1നു രാത്രി 12 നു പുന:സ്ഥാപിക്കും. 1 നു കാഷ് കൗണ്ടർ പ്രവർത്തിക്കില്ല.
ശ്രീകൃഷ്ണ കോളജിൽ റിസർച് അസിസ്റ്റന്റ് ഒഴിവ്
ഗുരുവായൂർ ∙ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് ആൻഡ് റിസർച് പ്രോജക്ടിന്റെ ഭാഗമായി ശ്രീകൃഷ്ണ കോളജ് മലയാളം വിഭാഗത്തിൽ ഭാഷാശാസ്ത്രത്തിൽ റിസർച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.യോഗ്യത: 55ശതമാനം മാർക്കോടെ എംഎ/ എംഫിൽ/ പിഎച്ച്ഡി.ഫെലോഷിപ് തുക: 37,500 രൂപ. ബയോഡേറ്റ ഏപ്രിൽ 11നു മുൻപായി icssrprojectmks@ gmail.com എന്ന ഇ മെയിലിൽ അയയ്ക്കുക. ഫോൺ: 8848482575.
പാസിങ് ഔട്ട് നാളെ
തൃശൂർ ∙ അഗ്നിരക്ഷാ വകുപ്പിലേക്കു പുതുതായി നിയമിക്കപ്പെട്ട 71 ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ (ഡ്രൈവർ) പരിശീലനാർഥികൾ അടങ്ങുന്ന മുപ്പതാമത് ബാച്ച് പരിശീലനത്തിന്റെ പാസിങ് ഔട്ട് പരേഡ് നാളെ 7.30നു വിയ്യൂർ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാദമിയിൽ നടക്കും. ഡയറക്ടർ ജനറൽ കെ.പത്മകുമാർ സല്യൂട്ട് സ്വീകരിക്കും.
തിരഞ്ഞെടുപ്പ്: അപേക്ഷകൾ വെബ്സൈറ്റ് വഴി
തൃശൂർ ∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അനുമതികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിലൂടെ (suvidha.eci.gov.in) അപേക്ഷിക്കാം. യോഗങ്ങളും ജാഥകളും നടത്തൽ തുടങ്ങി 27 ഇനങ്ങൾക്കുള്ള അനുമതിക്ക് അപേക്ഷിക്കാം. ചില അനുമതികൾക്ക് പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. ഇതിനായി റിട്ടേണിങ് ഓഫിസറിൽ നിന്നും ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള സ്റ്റേഷനിൽ സമീപിക്കണം. 48 മണിക്കൂർ മുൻപാണ് അപേക്ഷ നൽകേണ്ടത്.