ADVERTISEMENT

തൃശൂർ∙ ജില്ലയിലെ താപനില 30 വരെ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്നലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയതു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂടാണ്. 39.8 ഡിഗ്രി. ഏറ്റവും കുറഞ്ഞ ചൂട് 26.1 ഡിഗ്രിയായിരുന്നു. ഇത് നിരീക്ഷണ കേന്ദ്രത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ചൂടാണ്. എന്നാൽ റോഡിലും തുറന്ന സ്ഥലത്തും മറ്റും 40 ഡിഗ്രിയിൽ കൂടുതൽ ചൂട് അനുഭവപ്പെടും.

ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതുമൂലം പമ്പിങ് നിലച്ച പൈങ്കുളം പമ്പ് ഹൗസിനു മുകളിൽ നിന്നുള്ള പുഴയുടെ കാഴ്ച്ച. പുഴയിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കിണറും, ഉപയോഗശൂന്യമായ മറ്റൊരു കിണറും കാണാം.
ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതുമൂലം പമ്പിങ് നിലച്ച പൈങ്കുളം പമ്പ് ഹൗസിനു മുകളിൽ നിന്നുള്ള പുഴയുടെ കാഴ്ച്ച. പുഴയിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കിണറും, ഉപയോഗശൂന്യമായ മറ്റൊരു കിണറും കാണാം.

ഭാരതപ്പുഴയിൽ വെള്ളമില്ല, പൈങ്കുളം പമ്പ് ഹൗസിലെ പമ്പിങ് നിലച്ചു
പൈങ്കുളം ∙ ഭാരതപ്പുഴയിൽ വെള്ളം ഇല്ലാത്തതുമൂലം പമ്പിങ് നിലച്ചതു ജനങ്ങളെ ദുരിതത്തിലാക്കി. ഭാരതപ്പുഴയുടെ പൈങ്കുളം പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് ആണ് വെള്ളമില്ലാത്തതുമൂലം ദിവസങ്ങളായി മുടങ്ങിയത്. പുഴയിൽ വെള്ളമില്ലാത്തതിനാൽ പമ്പിങ്ങിനു ആവശ്യമായ ജലം പുഴയിലെ കിണറ്റിൽ ഇല്ലാത്തതാണ് ഇതിനു കാരണം. രാവിലെ അരമണിക്കൂർ മാത്രമാണ് പമ്പിങ് നടക്കുന്നത്. പമ്പിങ് മുടങ്ങിയതോടെ ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്കുമുള്ള ജല വിതരണമാണ് ഒന്നരയാഴ്ച്ചയായി താറുമാറായി കിടക്കുന്നത്.

200 എച്ച്പി മോട്ടർ ഉണ്ടെങ്കിലും വെള്ളമില്ലാതെ പമ്പ് ചെയ്താൽ അത് നാശവുമെന്നും, മഴ പെയ്തില്ലെങ്കിൽ  പ്രശ്നം കൂടുതൽ വഷളാവുമെന്നും പമ്പ ഓപ്പറേറ്ററായ ഹരിപ്രസാദ് പറഞ്ഞു. വേനൽ ചൂട് ദിവസം പ്രതി കൂടുന്നതും, രണ്ടു മാസം ഇങ്ങനെ തുടർന്നാൽ കുടിവെള്ളത്തിനായി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഭാരതപ്പുഴയിൽ വെള്ളം എത്തണമെങ്കിൽ മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com