ADVERTISEMENT

നികുതിയിളവിന് അപേക്ഷിക്കാം: കാട്ടൂർ∙വിമുക്തഭടൻമാരുടെ ഭവനങ്ങൾക്ക് അടുത്ത വർഷത്തെ നികുതിയിളവ് ലഭിക്കുന്നതിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച്  31ന്  മുൻപ്  പഞ്ചായത്ത് ഓഫിസിൽ  നൽകണമെന്ന്  സെക്രട്ടറി അറിയിച്ചു.

‘കുടുംബക്കാഴ്ച’: സൗജന്യ നേത്ര പരിശോധന
തൃശൂർ ∙ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും മലയാള മനോരമയുമായി സഹകരിച്ച് ഒരു കുടുംബത്തിലെ ദമ്പതികൾ, അച്ഛനമ്മമാർ, രണ്ടു മക്കൾ ഉൾപ്പെടെ ആറുപേർ അടങ്ങുന്ന കുടുംബത്തിന്  സൗജന്യ നേത്ര പരിശോധനയും 1000 രൂപ വില വരുന്ന മാസ്റ്റർ ഐ ചെക്കപ്പും സൗജന്യമായി നടത്തുന്നു. ഈ പാക്കേജിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൺസൾട്ടേഷനിൽ 50%, തുടർ ചികിത്സകൾക്കും ലാസിക് എന്നിവയ്ക്ക് 10%, ശസ്ത്രക്രിയയ്ക്ക് 5% , കണ്ണടകൾക്ക് 15% കിഴിവ് നൽകുന്ന ഒരു വർഷത്തെ കാലാവധിയുള്ള ഫാമിലി വിഷൻ കാർഡ് സൗജന്യമായി ലഭിക്കുകയും ചെയ്യും. 

അശ്വിനി ജംക്‌ഷനിലെ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയിലാണ് പരിശോധനകൾ. ഡോക്ടർ കൺസൾട്ടേഷൻ, ബ്ലഡ് ഷുഗർ ടെസ്റ്റ്, ഗ്ലോക്കോമ, റെറ്റിന, ഒപ്റ്റോമെട്രിസ്റ്റ് ഇവാലുവേഷൻ, കംപ്യൂട്ടറൈസ്ഡ് വിഷൻ ചെക്കപ്പ് എന്നിവ അടങ്ങിയ 1000 രൂപ വില വരുന്ന പാക്കേജ് കുടുംബത്തിലെ ഓരോരുത്തർക്കും സൗജന്യമായി ചെയ്യാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് പാക്കേജിൽ പങ്കെടുക്കുവാനവസരം. പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് ആറു മാസത്തേക്ക് വനിത (585 രൂപ വില) സൗജന്യമായി ലഭിക്കും.റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8136906888

സംഗീതാമൃതം സൗജന്യ ശിൽപശാല നാളെ മുതൽ
ഇരിങ്ങാലക്കുട∙ വര വീണ സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന  സംഗീതാമൃതം സമ്മർ മ്യൂസിക് സൗജന്യ വർക്ക് ഷോപ്പ്  നാളെ  ആരംഭിക്കും. 9 ന് 'സംഗീതത്തിൽ യോഗ' എന്ന വിഷയം  യോഗ അധ്യാപിക ഗായത്രി ദേവി അവതരിപ്പിക്കും. തുടർന്ന് 9:30  സംഗീതജ്ഞൻ  അജിത്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വര സാധന ഉച്ചയ്ക്ക്  2 മുതൽ ജീവിതത്തിൽ സംഗീതത്തിന്റെ പങ്ക്  എന്ന വിഷയത്തിൽ സംഗീത സംവിധായകൻ ജയ്സൺ ജെ.നായർ ക്ലാസെടുക്കും. ഏപ്രിൽ 6 നും 7 നും രാവിലെ 10 മുതൽ ശ്രീരാമ കൃതികളെ കുറിച്ച് ഡോ.മാലിനി ഹരിഹരൻ നയിക്കുന്ന ക്ലാസ്, 10ന് രാവിലെ വീണ വിദ്വാൻ  എ.അനന്ത പത്മനാഭൻ നയിക്കുന്ന 'വീണ ദി കാലേഡിയോസ്കോപ് "  എന്ന വർക്ക് ഷോപ്പും  ബന്ധപ്പെടുക 9995834829

വെള്ളക്കരം കുടിശിക 31 ന് മു‍ൻപ് തീർക്കണം
ഇരിങ്ങാലക്കുട∙ ജല അതോറിറ്റിയുടെ കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫിസിന് കീഴിലുള്ള നഗരസഭ, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശികയുള്ള ഉപഭോക്താക്കൾ 31ന് മുൻപ് നേരിട്ടോ, ഓഫിസിലോ, ഓൺലൈൻ (kwa.kerala.gov.in) മുഖേനയോ അടച്ചു തീർക്കണം. പേര് മാറ്റാനും  മൊബൈൽ നമ്പർ, കൺസ്യൂമർ നമ്പറുമായി  ബന്ധിപ്പിക്കാനും ഓഫിസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

വൈദ്യുതി മുടക്കം
പഴയന്നൂർ ∙ വെന്നൂർ റേഷൻകട പരിസരത്ത് ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 
ചേലക്കര ∙ ആലായ്ക്കൽകുളമ്പ് മേഖലയിൽ ഇന്ന് 8.30 മുതൽ ഒരു മണി വരെയും മേപ്പാടത്ത് ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com