കുരങ്ങ്, മലയണ്ണാൻ, മയിൽ: വലഞ്ഞ് മലയോര കർഷകർ
Mail This Article
×
വടക്കാഞ്ചേരി ∙ കൊടും ചൂടിനു പുറമേ വന്യ ജീവികളുടെ ശല്യം കൂടിയായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണു നഗരസഭയിലെ അകമല, ചേപ്പലക്കോട്, കുഴിയോട് മലയോര മേഖലയിലെ കർഷകർ. കുരങ്ങും മലയണ്ണാനുമാണു പുതിയ വില്ലന്മാർ. കർഷകരുടെ പറമ്പിലെ പ്ലാവിലും മാവിലും കായ്ക്കുന്ന ചക്കയും മാങ്ങയും രുചി നോക്കാൻ പോലും അവർക്കു ലഭിക്കുന്നില്ല. പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രാവും പകലും കർഷകർ കാവലിരിക്കേണ്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ മയിൽ ശല്യവും രൂക്ഷം. കർഷകരെ സഹായിക്കാനാവാത്ത നിസ്സഹായാവസ്ഥയിലാണു വനം വകുപ്പും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.