ADVERTISEMENT

‘കുടുംബക്കാഴ്ച’: സൗജന്യ നേത്ര പരിശോധന
തൃശൂർ ∙ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും മലയാള മനോരമയുമായി സഹകരിച്ച് ഒരു കുടുംബത്തിലെ ദമ്പതികൾ, അച്ഛനമ്മമാർ, രണ്ടു മക്കൾ ഉൾപ്പെടെ ആറുപേർ അടങ്ങുന്ന കുടുംബത്തിന്  സൗജന്യ നേത്ര പരിശോധനയും 1000 രൂപ വില വരുന്ന മാസ്റ്റർ ഐ ചെക്കപ്പും സൗജന്യമായി നടത്തുന്നു. ഈ പാക്കേജിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൺസൾട്ടേഷനിൽ 50%, തുടർ ചികിത്സകൾക്കും ലാസിക് എന്നിവയ്ക്ക് 10%, ശസ്ത്രക്രിയയ്ക്ക് 5% , കണ്ണടകൾക്ക് 15% കിഴിവ് നൽകുന്ന ഒരു വർഷത്തെ കാലാവധിയുള്ള ഫാമിലി വിഷൻ കാർഡ് സൗജന്യമായി ലഭിക്കുകയും ചെയ്യും. 

അശ്വിനി ജംക്‌ഷനിലെ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയിലാണ് പരിശോധനകൾ. ഡോക്ടർ കൺസൾട്ടേഷൻ, ബ്ലഡ് ഷുഗർ ടെസ്റ്റ്, ഗ്ലോക്കോമ, റെറ്റിന, ഒപ്റ്റോമെട്രിസ്റ്റ് ഇവാലുവേഷൻ, കംപ്യൂട്ടറൈസ്ഡ് വിഷൻ ചെക്കപ്പ് എന്നിവ അടങ്ങിയ 1000 രൂപ വില വരുന്ന പാക്കേജ് കുടുംബത്തിലെ ഓരോരുത്തർക്കും സൗജന്യമായി ചെയ്യാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് പാക്കേജിൽ പങ്കെടുക്കുവാനവസരം. പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് ആറു മാസത്തേക്ക് വനിത (585 രൂപ വില) സൗജന്യമായി ലഭിക്കും.റജിസ്ട്രേഷനും  കൂടുതൽ വിവരങ്ങൾക്കും: 8136906888

നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാംപ് 31ന്
ഇരിങ്ങാലക്കുട∙ പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് ഇന്റർനാഷനൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവയും ചേർന്ന്  31ന് സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാംപ്  പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ  നടത്തും. 9446540890, 9539343242

ദന്ത പരിശോധന ക്യാംപ് 2ന്
വല്ലക്കുന്ന് ∙നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ), ഇന്ത്യൻ  ഡെന്റൽ അസോസിയേഷൻ ചാലക്കുടി - കൊടുങ്ങല്ലൂർ ബ്രാഞ്ചുകൾ എന്നിവ ചേർന്ന് ഭിന്നശേഷിക്കാർക്കായി ഏപ്രിൽ 2ന് സൗജന്യ ദന്ത പരിശോധനാ ക്യാംപും ക്ലാസും നടത്തും. 9288008987

വനിതകൾക്ക് കരാട്ടെ പരിശീലനം
കുന്നംകുളം ∙ ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ചൂണ്ടൽ പി.കെ കോംപ്ലക്സിൽ വനിതകൾക്കു സൗജന്യമായി ഒരു മാസം സ്വയം രക്ഷാ പരിശീലനം നൽകും. 9847177763.

ഫോട്ടോമ്യൂസ് മ്യൂസിയം: സമർപ്പണം 30ന് 
ചുങ്കാൽ ∙ മറ്റത്തൂരിൽ 2014ൽ ആരംഭിച്ച രാജ്യത്തെ ആദ്യ ഫൊട്ടോഗ്രഫി മ്യൂസിയമായ ഫോട്ടോമ്യൂസ്  ചുങ്കാലിൽ  സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 30ന് 5നു കലാ സാംസ്കാരിക പ്രവർത്തകർ ചേർന്ന് മ്യൂസിയത്തിന്റെ സമർപ്പണം നിർവഹിക്കുമെന്ന് ഡയറക്ടർ ഡോ. ഉണ്ണിക്കൃഷ്ണൻ പുളിക്കൽ അറിയിച്ചു.

ആർട്ട് ക്യാംപ് ഏപ്രിൽ 1 മുതൽ 
തൃശൂർ ∙ ചെമ്പൂക്കാവിലെ പലവക സ്റ്റുഡിയോയുടെ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 1 മുതൽ 7 വരെ ‘ചായപ്പെട്ടി’ എന്ന പേരിൽ ആർട്ട് ക്യാംപ് നടത്തും. പലവകയിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. 7ന് 5നു ഫൈൻ ആർട്സ് ചിത്രകലാവിഭാഗം മുൻ മേധാവി കെ.കെ.ശശി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. 9.30 മുതൽ 6 വരെ ആണ് ക്യാംപ് സമയം. ചെറുകഥാകൃത്ത് നന്ദകിഷോറിന്റെ കഥ, കവിത എന്നിവയ്ക്കായി ചിത്രകാരി നിരഞ്ജന ഒരുക്കിയ ചിത്രഭാഷ്യത്തിന്റെ പ്രദർശനം കവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പാർഥസാരഥി, ആയുർധാ വിനോയ് ഗോപാൽ, ഹൃദുന കൃഷ്ണ എന്നിവർ പറഞ്ഞു.

വെയ്റ്റ്‌ ലിഫ്റ്റിങ് ചാംപ്യൻഷിപ് 
തൃശൂർ ∙ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന വെയ്റ്റ്‌ ലിഫ്റ്റിങ് ചാംപ്യൻഷിപ് നടക്കും. യൂത്ത്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആദ്യദിനം പുരുഷൻമാരും രണ്ടാം ദിനത്തിൽ വനിതകളും മത്സരിക്കും. നാളെ 9നു കലക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. 30നു 3നു നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനന്ദഗൗഡ ട്രോഫികൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ കെ.ആർ.സാംബശിവൻ, ടി.ടി.ജയിംസ്, ചിത്ര ചന്ദ്രമോഹൻ എന്നിവർ പറഞ്ഞു.

അഭിനയ ആസ്വാദന ക്ലാസ്‌ 
തൃശൂർ ∙ തൃശൂർ കഥകളി ക്ലബ്ബ്‌ വിദ്യാർഥികളെ ഉൾപ്പെടുത്തി ഏപ്രിൽ 5, 6, 7 തീയതികളിൽ ഭാരതീയ വിദ്യാഭവൻ തൃശൂർ കേന്ദ്രത്തിൽ അഭിനയ ആസ്വാദന ക്ലാസ്‌ നടത്തും. പീശപ്പിള്ളി രാജീവിന്റെ നേതൃത്വത്തിൽ 9.30 മുതൽ 12.30 വരെയാണു ക്ലാസ്. 98476 95123.

അറിയിപ്പ്
റേഷൻ കടകൾക്ക് ഇന്ന് അവധി
നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്ന് നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com