ADVERTISEMENT

വാഴാനി:ഗതാഗത തടസ്സം
തൃശൂർ ∙ പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമാണം ഏപ്രിൽ 2ന് ആരംഭിക്കുന്നതിനാൽ പൊങ്ങണംകാടു മുതൽ കരുമത്ര വരെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. വാഴാനി ഭാഗത്തേക്കുള്ള വാഹനങ്ങൾ വിയ്യൂർ - വടക്കാഞ്ചേരി - വാഴാനി വഴി പോകണം.

ഗെസ്റ്റ് അധ്യാപകർ
തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ ബയോളജി, ബോട്ടണി, മാത്തമാറ്റിക്സ്, മൈക്രോബയോളജി, കെമിസ്ട്രി, സംസ്കൃതം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 
അഭിമുഖം 15ന് രാവിലെ 9ന്. അന്ന് ഉച്ചയ്ക്കു 1.30ന് കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് (മാനേജ്മെന്റ് ഗെസ്റ്റ്) അഭിമുഖവും നടക്കും. നെറ്റ് / പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. interview@smctsr.ac.in എന്ന ഇ–മെയിലിലേക്ക് വാട്സാപ് നമ്പറോടു കൂടിയ ബയോഡേറ്റ 11ന് മുൻപ് അയയ്ക്കണം. 0487 2333485.

9ന് പ്രാദേശിക അവധി
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ  മീന ഭരണി ആഘോഷത്തിന്റെ ഭാഗമായി അശ്വതി കാവുതീണ്ടൽ നടക്കുന്ന ഏപ്രിൽ 9ന് പൊയ്യ ഒഴികെ കൊടുങ്ങല്ലൂരിൽ താലൂക്ക് പ്രദേശത്തു ജില്ലാ കലക്ടർ പ്രാദേശിക അവധി  പ്രഖ്യാപിച്ചു.

ജല വിതരണം തടസ്സപ്പെടും
ഗുരുവായൂർ ∙ നാഷനൽ ഹൈവേ 66 വികസനത്തിനായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഗുരുവായൂർ, ചാവക്കാട് നഗരസഭ, ഒരുമനയൂർ, കടപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിൽ  ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com