കുട്ടികളെ പിടിക്കാൻ വന്നവരല്ല, തെങ്ങിൻ തൈ വിൽക്കാനെത്തിയവർ..!
Mail This Article
×
പൊറത്തിശേരി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ വാഹനമെന്നു കരുതി പൊറത്തിശേരിയിൽ, തെങ്ങിൻതൈ വിൽപനയ്ക്ക് വാനിൽ എത്തിയവരെ ജനം തടഞ്ഞു. മഹാത്‍മ യുപി സ്കൂളിനു സമീപമാണ് തടഞ്ഞത്. കുറച്ചുദിവസമായി ഇരിങ്ങാലക്കുട നഗരത്തിലും പരിസരങ്ങളിലും സംശയാസ്പദമായ സാഹചര്യത്തിൽ സമാനമായ വാഹനം കണ്ടതായി വാട്സാപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ വാഹനം കണ്ടത്. തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞ് ഇരിങ്ങാലക്കുട പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സംശയം പരിഹരിച്ചതോടെ വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.