ADVERTISEMENT

യുവജന ശിബിരം നരേന്ദ്രനാദം 5 മുതൽ: പൂങ്കുന്നം∙ വിവേകാനന്ദ വിജ്ഞാന ഭവനം  യുവാക്കൾക്കായി നടത്തുന്ന യുവജന ശിബിരം നരേന്ദ്രനാദം 5 മുതൽ 7 വരെ നടക്കും. 10 മുതൽ ഡിഗ്രി ക്ലാസ് വരെയുള്ളവർക്കായാണ് ശിബിരം. വ്യക്തിവികസനത്തെ കേന്ദ്രീകരിച്ചു നടത്തുന്ന ശിബിരത്തിൽ പ്രമുഖർ ക്ലാസുകൾ നയിക്കുന്നു. നിർമിതബുദ്ധി, വ്യക്തിത്വവികസനം, ധ്യാനം, യോഗ, കളരി, വേദഗണിതം, വിവേകാനന്ദദർശനം, സംഗീതം,  ഭാഷാപഠനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. റജിസ്‌ട്രേഷന്  9539058960, 8075714217

അവധിക്കാല ഫുട്ബോൾ പരിശീലനം 
കുണ്ടുകുഴിപ്പാടം ∙ എസ്എൻയുപി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലനം ആരംഭിച്ചു. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തുന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസി. കെ.പി.ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.കെ.മനോഹരൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ഗീത.എൻ.ഗോപിനാഥ്, എസ്ഡിസി ചെയർമാൻ പി.സി.മനോജ്, സുഭാഷിണി സുധാകരൻ, കോച്ച് എം.എസ്.സുജിത്ത്, കെ.എം.അഭിലാഷ്, പിടിഎ വൈസ് (പ്രസി) പ്രവിത സുധീഷ് എന്നിവർ‍ പ്രസംഗിച്ചു.

താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു
വടക്കാഞ്ചേരി ∙ ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ 6 നു ചേരാനിരുന്ന താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താലൂക്ക് വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്നു തലപ്പിള്ളി തഹസിൽദാർ അറിയിച്ചു.

കോഴ്സുകൾക്ക് അപേക്ഷിക്കാം
ചേലക്കര ∙ ഗവ പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, ഇലക്ട്രിക്കൽ വയറിങ് ആൻഡ് പ്ലമിങ്, വെൽഡിങ് ആൻഡ് ഫാബ്രിക്കേഷൻ കോഴ്സുകൾക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് 9 വരെ അപേക്ഷിക്കാം. 04884 254484.

കുട്ടികൾക്ക് നാടക ശിൽപശാല
തൃശൂർ ∙ കുട്ടികൾക്കുവേണ്ടി രംഗചേതന സൗജന്യ നാടക ശിൽപശാല ഒരുക്കുന്നു. കളിവെട്ടം എന്നു പേരിട്ടിരിക്കുന്ന ശിൽപശാല 8ന് തുടങ്ങി മേയ് 4ന് സമാപിക്കും. സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ രാവിലെ 10 മുതൽ 5 വരെയാണ് പരിശീലനം. രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷാണ് ശിൽപശാലയുടെ ഡയറക്ടർ. 9– 16 വയസ്സിന് ഇടയിലുള്ളവർക്ക് പങ്കെടുക്കാം. 94471 14276.

ചെസ് പരിശീലനം 
അയ്യന്തോൾ ∙ അമൃത ചെസ് അക്കാദമിയുടെ  നടത്തുന്ന ചെസ് പരിശീലന ക്യാംപ് 5ന് ആരംഭിക്കും. 9074852181.

തൊഴിൽ പരിശീലനം
വിയ്യൂർ ∙ ഇൻഡസ്ട്രിയൽ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി (ഇമോസ്) വനിതാ സ്വയം തൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കും കറി പൗഡർ നിർമാണത്തിൽ ഏകദിന സൗജന്യ പരിശീലനം 6നു നടത്തും. 9349495400.

വൈദ്യുതി മുടങ്ങും
പരിയാരം ∙ അതിരപ്പിള്ളി പഞ്ചായത്തിലെ നഴ്സറിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9  മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com