ADVERTISEMENT

മൂർക്കനാട്∙ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന വള്ളിക്കാഞ്ഞിരത്ത് കൊമ്പു കുത്തൽ ഭക്തിസാന്ദ്രമായി നടന്നു.‌ ഭഗവാൻമാർക്ക് നഷ്ടപ്പെട്ട തിരുവാഭരണങ്ങൾ വള്ളിക്കാഞ്ഞിരം പ്രദേശത്ത് തിരയുന്നതാണ‌് വള്ളിക്കാഞ്ഞിരം കൊമ്പു കുത്തൽ ചടങ്ങിന്റെ ഐതിഹ്യം. വള്ളിക്കാഞ്ഞിരം പൈതൃക സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് 6 ന് താലത്തിന്റെ അകമ്പടിയോടെ നൽകിയ  സ്വീകരണത്തിന് ശേഷം പന്തലിൽ പറ നിറയ്ക്കൽ നടന്നു. ഘോഷയാത്രയായി എത്തിയ ഭക്തർക്ക് ഭക്ഷണ വിതരണം ഉണ്ടായിരുന്നു. പ്രസിഡന്റ് റെനിൽ പൊയ്യാറ, സെക്രട്ടറി മണികണ്ഠൻ പരന്തറ,സുരേഷ് പൊയ്യാറ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com