ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ വേണ്ടത്ര ആംബുലൻസ് ഡ്രൈവർമാർ ഇല്ലാത്തതു പ്രശ്നമാകുന്നു. ഇതോടെ ആദിവാസി കൾക്ക് ഉൾപ്പെടെ ആംബുലൻസ് സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുയരുന്നു. രോഗികൾക്ക് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയിൽ 6 ആംബുലൻസുകളാണുള്ളത്. ഇവയിൽ 4 എണ്ണവും കഴിഞ്ഞ സാമ്പത്തിക വർഷം ജനപ്രതിനിധികളും സംഘടനകളും നൽകിയവയാണ്. 6 ആംബുലൻസുകളുടെ 24 മണിക്കൂർ സേവനത്തിന് 4 ഡ്രൈവർമാർ മാത്രമാണുള്ളത്. ഇവരിൽ പലരും മറ്റ് വിഭാഗങ്ങളിൽ നിന്നു താൽക്കാലികമായി നിയോഗിച്ചവരാണ്. സ്ഥിരം ഡ്രൈവർമാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യുകയും 2 താൽക്കാലിക ഡ്രൈവർമാരെ (എച്ച്ഡിഎസ്) പിരിച്ചു‌വിടുകയും ചെയ്തിരുന്നു. ഈ ഒഴിവുകളിൽ ആരെയും നിയമിച്ചിട്ടില്ല.

24 മണിക്കൂർ സേവനം ഉറപ്പാക്കാൻ 18 ഡ്രൈവർമാരെങ്കിലും വേണം. 10 പേരെയെങ്കിലും ലഭിച്ചാൽ രോഗികൾക്ക് പ്രയാസമില്ലാതെ സർവീസ് നടത്താനാകുമെന്ന് അധികൃതർ പറയുന്നു. അത്യാസന്ന നിലയിലായ രോഗികൾക്കു പോലും പലപ്പോഴും ആംബുലൻസ് സേവനം ലഭിക്കുന്നില്ല. ആദിവാസികളെ ഡിസ്ചാർജ് ചെയ്താൽ സൗജന്യമായി ആംബുലൻസുകളിൽ വീടുകളിലെത്തിക്കണമെന്നാണ് ചട്ടം. സർക്കാർ ആംബുലൻസുകളില്ലെങ്കിൽ സ്വകാര്യ ആബുലൻസുകളിൽ എത്തിക്കണം. ആദിവാസികളുടെ ചികിത്സയ്ക്കും മറ്റ് സേവനങ്ങൾക്കും ആവശ്യമായ ഫണ്ട് സർക്കാർ ഓരോ വർഷവും ആശുപത്രിക്ക് അനുവദിക്കുന്നുണ്ട്.

ഈയിടെയായി ആദിവാസി രോഗികൾക്ക് മണിക്കൂറുകൾ ആശുപത്രിയിൽ കാത്തിരുന്നാലും ആംബുലൻസുകൾ അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സ്വകാര്യ ആംബുലൻസുകളും വിളിച്ചു നൽകുന്നില്ല. മെഡിക്കൽ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ 16 ദിവസത്തെ കിടത്തിച്ചികിത്സയ്ക്കു ശേഷം ബുധനാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത മേച്ചിറ മെട്ടിപ്പാടം ഉണിക്കോത്ത് ഗ്രീഷ്മ രാത്രി 7.30 വരെ ആശുപത്രിയിൽ കാത്തിരുന്നിട്ടും ആംബുലൻസ് സേവനം ലഭിച്ചില്ല. തുടർന്ന് പരിചയക്കാരിൽ നിന്നു പണം കടം വാങ്ങിയാണ് ഈ കുടുംബം ഓട്ടോറിക്ഷയിൽ രാത്രി വീട്ടിലേക്കു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com