ADVERTISEMENT

വടക്കാഞ്ചേരി ∙ ആലത്തൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ഇന്നും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നാളെയും വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തിൽ പര്യടനം നടത്തും. എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം രാവിലെ പൂമലയിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം രാവിലെ തോളൂരിൽ നിന്നുമാണ് ആരംഭിക്കുക. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് അവലോകനം എഐസിസി സെക്രട്ടറി പി.വി.മോഹനന്റെ നേതൃത്വത്തിൽ നടന്നു. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. 

ടി.എൻ.സരസു കുന്നംകുളത്ത്  പര്യടനം നടത്തി
കുന്നംകുളം∙ ആലത്തൂർ എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു നഗരത്തിലും സമീപ പഞ്ചായത്തുകളിലും പ്രാചരണം നടത്തി.ഇന്നലെ കക്കാട് നിന്നാരംഭിച്ച സ്ഥാനാർഥി പര്യടനത്തിന് ചെമ്മണ്ണൂർ, കാവിലക്കാട്, തിരുത്തിക്കാട്, പോർക്കുളം പഞ്ചായത്തിലെ മങ്ങാട്, കാട്ടകാമ്പാൽ പഞ്ചായത്തിലെ ഐന്നൂർ, പെരുന്തുരുത്തി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, വൈസ് പ്രസിഡന്റ് രജീഷ് ഐന്നൂർ, ജനറൽ സെക്രട്ടറി പി.ജെ.ജെബിൻ, മുരളി വെള്ളിത്തിരുത്തി, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് കെ.എസ്.രാജേഷ്,  കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു പട്ടിത്തടം എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com