ADVERTISEMENT

പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി  പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ശുദ്ധജല വിതരണം തുടങ്ങി. കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിന്റെ തീരമേഖലയിലാണ് കാരുണ്യ പദ്ധതിയുടെ ഭാഗമായി വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നത്. തീർഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കൺവീനർ ഷാജൻ ജോസ് അധ്യക്ഷനായി. ഫാ.മിഥുൻ ചുങ്കത്ത്, ഫാ. ഡേവിസ് പുലിക്കോട്ടിൽ, മാനേജിങ് ട്രസ്റ്റി ജോസി വടക്കൻ, കെ.എഫ്.ലാൻസൺ, ജിയോ ജോൺ, വി.സി.ജയിംസ്, സി.ടി.ജോസഫ്, ജെൺ ബെന്നീസ്, ജസ്റ്റിൻ ജേക്കബ്, റാഫി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com