ADVERTISEMENT

വൈദ്യുതി പ്രവഹിക്കും
പരിയാരം ∙ ചർച്ച് റോഡ് മുതൽ കടുങ്ങാട് ഇറക്കം വരെയുള്ള ലൈനിലും വേളൂക്കര മുതൽ കുറ്റിക്കാട് ഒറ്റക്കൊമ്പൻ വരെ വലിച്ചിരിക്കുന്ന 11 കെ വി എ ബി സി കേബിളിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് ഇലട്രിക്കൽ സെക്‌ഷൻ അസി. എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം
പരിയാരം ∙ മിഴി ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങും. നഴ്സറിപ്പടി, വെറ്റിലപ്പാറ സ്കൂൾ,മുണ്ടൻമാണി ജംക്ഷൻ,അതിരപ്പിള്ളി മേഖലയിൽ ഇന്ന് രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 2 വരെയും.ചാട്ടുകല്ല്,തുമ്പൂർമുഴി ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ചേലക്കര ∙ മങ്ങാട് മേഖലയിൽ ഇന്ന് 9 മുതൽ ഒരു മണി വരെയും പൂളച്ചോട് മേഖലയിൽ ഒന്നു മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

ഡയാലിസിസ്
ചേലക്കര ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഇന്നു പ്രവർത്തനം തുടങ്ങും. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കാണു നിലവിൽ ഡയാലിസിസ് ലഭിക്കുന്നത്. 04884 252778.

റോഡ് അടച്ചിടും
കുന്നംകുളം ∙ നവീകരണ പ്രവർത്തനത്തിന് പോർക്കുളം പിഎച്ച്സി റോഡ് ഇന്നും നാളെയും  അടച്ചിടും.

ഗതാഗത നിരോധനം
പുന്നയൂർക്കുളം ∙ പാർശ്വഭിത്തി നിർമ്മാണം നടക്കുന്നതിനാൽ ചങ്ങരംകുളം റോഡിലൂടെ ഗതാഗതം നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com