ADVERTISEMENT

വേലൂർ∙ വേനൽ കനക്കുകയും വാഴാനിഡാമിൽനിന്ന് തുറന്നുവിട്ട വെള്ളം ഒഴുകിയെത്താതിരുന്നതും മൂലം ആദൂർ മുട്ടിക്കൽ ചിറ വറ്റി. ഇതോടെ വേലൂർ, കടങ്ങോട് പഞ്ചായത്തുകളിലെ ആദൂർ, എയ്യാൽ, പുലിയന്നൂർ, വെള്ളാറ്റഞ്ഞൂർ, കുറുവന്നൂർ പ്രദേശങ്ങളിലെ പച്ചക്കറി , വാഴ, കമുക് കർഷകർ പ്രതിസന്ധിയിലായി. വേനൽമഴയുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. വേനൽക്കാലത്ത് ചിറയിൽ വെള്ളം കുറയാറുണ്ടെങ്കിലും വേനലിൽ രണ്ടിൽ കൂടുതൽ തവണ ഡാമിൽനിന്നു തുറന്നുവിടുന്ന വെള്ളം ഒഴുകിയെത്തി ചിറയിൽ സംഭരിക്കപ്പെടുന്നതോടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയും ചെയ്യാറുണ്ട്. 

എന്നാൽ ഇത്തവണയും 4ദിവസം പുഴയിലൂടെ ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടെങ്കിലും വെള്ളം ഇവിടെയെത്തിയില്ല. വെള്ളത്തിന്റെ അളവ് കുറഞ്ഞതും പുഴയിൽ മാർഗമധ്യേയുള്ള പല സ്ഥലങ്ങളിലുമുള്ള ചിറകൾ തുറക്കാത്തതുമായിരുന്നു കാരണം. ചിറയിൽ വെള്ളമില്ലാതായതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്ന് കുടിവെള്ളക്ഷാമവും ആരംഭിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com