ADVERTISEMENT

കാലാവസ്ഥ
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

വൈദ്യുതി മുടങ്ങും
ചേലക്കര ∙ ചോലപ്പറമ്പ്, ഉഴുന്നുംപറമ്പ്, പരക്കാട്, പൂവത്താണി മേഖലകളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ഒരലാശേരി അയ്യപ്പൻകാവ്, പാറക്കടവ്, പട്ടേരിപ്പാടം മേഖലകളിൽ ഇന്ന് 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

എൽഎഫ് കോളജ്: അധ്യാപക ഒഴിവ് കൂടിക്കാഴ്ച മാറ്റി
ഗുരുവായൂർ ∙ ലിറ്റിൽ ഫ്ലവർ കോളജിൽ അധ്യാപക ഒഴിവിലേക്ക് 23 ന് നടത്താനിരുന്ന കൂടിക്കാഴ്ച 29 ലേക്കും 2ന്റെ കൂടിക്കാഴ്ച 30 ലേക്കും മാറ്റി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച മാറ്റിയത്.29 ന് രാവിലെ 10ന് മാത്‌സ്, കെമിസ്ട്രി വിഷയങ്ങളിലും ഉച്ചകഴിഞ്ഞ് 2ന് ബോട്ടണി, സുവോളജി, ഫിസിക്സ് വിഷയങ്ങളിലുമാണ് കൂടിക്കാഴ്ച. 30ന് 10ന് എക്കണോമിക്സ്, മലയാളം, ഹിസ്റ്ററി, 2ന് ഇംഗ്ലിഷ്, എച്ച്ആർഎം വിഷയങ്ങളിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 8943775595.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com