ADVERTISEMENT

ചേറ്റുവ ∙ മോദി-പിണറായി അന്തർധാര കേരളത്തിലെ പൊതു സമൂഹവും, മതനിരപേക്ഷ മനസുകളും മനസിലാക്കിയിട്ടുണ്ടെന്നും, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി. ചേറ്റുവ ഹാർബറിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ ഗുരുവായൂർ ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ നിയമത്തിന്റെ സ്ഥാനം അറബിക്കടലിലാണെന്ന് സ്ഥാനാർഥി കെ.മുരളീധരൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി മുൻ ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാൻ കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, അരവിന്ദൻ പല്ലത്ത്, ഷാനവാസ് തിരുവത്ര, ഇർഷാദ് ചേറ്റുവ, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, സി.എ.ഗോപാല കൃഷ്ണൻ, സുബൈർ വലിയകത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com