ADVERTISEMENT

ചാലക്കുടി ∙ നിയോജക മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമായിരുന്നു. വേനൽച്ചൂടേറ്റു കാത്തുനിന്നാണു ഭൂരിഭാഗം പേരും വോട്ടു ചെയ്തത്.‌ ഗ്രാമീണ മേഖലയിൽ രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തുകൾ അതീവ ഗുരുതര പ്രശ്നസാധ്യതാ ബൂത്തുകളായി കണക്കാക്കിയിരുന്നതിനാൽ സെൻട്രൽ ആംഡ് പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ (സിഎപിഎഫ്)  കാവലിലായിരുന്നു തിരഞ്ഞെടുപ്പ്. യന്ത്ര തകരാർ കാരണം ചില സ്ഥലങ്ങളിൽ വോട്ടിങ് വൈകി. കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിലെ ബൂത്തിൽ വിവിപാറ്റിന്റെ തകരാർ കാരണം 40 മിനിറ്റ് വോട്ടിങ് തടസ്സപ്പെട്ടു. പുതിയ വിവി പാറ്റ് ഘടിപ്പിച്ച ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. 

പുതുക്കാട് മണ്ഡലത്തിലെ മാതൃകാ പോളിങ് സ്റ്റേഷനായ കോടാലി ഗവ.എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികർ ഊഴം കാത്തിരിക്കുന്നു.
പുതുക്കാട് മണ്ഡലത്തിലെ മാതൃകാ പോളിങ് സ്റ്റേഷനായ കോടാലി ഗവ.എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികർ ഊഴം കാത്തിരിക്കുന്നു.

എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണൻ കുടുംബാംഗങ്ങളോടും പാർട്ടി പ്രവർത്തകരോടും ഒപ്പം കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ എലിഞ്ഞിപ്ര അങ്കണവാടിയിൽ കുടുംബാംഗങ്ങൾക്കൊപ്പം എത്തി വോട്ടു ചെയ്തു. വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചാലക്കുടി ഈസ്റ്റ് ഗവ. ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സംവിധായകരായ സുന്ദർദാസ്, രഘുരാമ വർമ എന്നിവർ കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിലും തിരക്കഥാകൃത്തും സംവിധായകനുമായ അഭയ്കുമാർ ചാലക്കുടി ഗവ. ഈസ്റ്റ് സ്കൂളിലും വോട്ടു ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com