കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരി
Mail This Article
×
വെളപ്പായ∙ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മൂന്ന് ഫ്യൂസ് കാരിയറുകൾ വെള്ളിയാഴ്ച രാത്രിയാണ് ഊരിയെടുത്ത് നശിപ്പിച്ചത്. മൂന്നു ദിവസമായി ഈ പ്രദേശത്തു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ നിരവധി കുടുംബങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി രണ്ട് മാസം മുൻപാണ് കമ്മിഷൻ ചെയ്തത്. കുടിവെള്ള സമിതി സെക്രട്ടറി പി.ജി.ജോജു മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.