ADVERTISEMENT

തൃശൂർ ∙ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തുമെന്നു ബിജെപി ജില്ലാ ഘടകം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ച കണക്ക്. എത്ര വോട്ടിന് സുരേഷ് ഗോപി വിജയിക്കുമെന്നു പ്രവചിക്കുന്നില്ലെങ്കിലും 20,000 വോട്ടിനെങ്കിലും മുന്നിലാകുമെന്നു സൂചന നൽകിയിട്ടുണ്ട്. തൃശൂരിൽ 10,000 വോട്ട് വരെയും മറ്റു 2 മണ്ഡലങ്ങളിൽ 5000 വോട്ടു വരെയും മുന്നിലാകുമെന്നു പാർട്ടി കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ടെന്നാണു പറയുന്നത്.

1275 ബൂത്തുകളിലെ വോട്ടിന്റെ കണക്കാണു പരിശോധിച്ചത്. കഴിഞ്ഞ തവണ 2.94 ലക്ഷം വോട്ടാണു കിട്ടിയത്. ഇത്തവണ 60,000 മുതൽ ഒരുലക്ഷം വോട്ടുവരെ കൂടുതൽ പ്രതീക്ഷിക്കുന്നു. വോട്ട് 4 ലക്ഷത്തിന് അടുത്തെത്തുമെന്നു പറയാൻ കാരണമായി റിപ്പോർട്ടിൽ പറയുന്നത്: 65,000 വോട്ടുകൾ പുതിയതായി ചേർത്തിട്ടുണ്ട്. പാർട്ടി കൃത്യമായ പരിശോധനയ്ക്കു ശേഷമാണിതു ചേർത്തത്. ഇതിൽ 60,000 വോട്ടും പോൾ ചെയ്തിട്ടുമുണ്ട്. 

ഇതിനൊപ്പം സുരേഷ് ഗോപി പ്രഖ്യാപിച്ച വികസന നയവും വോട്ടുകൂടാൻ ഇടയാക്കും. 3 വർഷമായി സുരേഷ് ഗോപി മണ്ഡലത്തിൽ പല തലത്തിലും ആളുകളുമായി ഇടപഴകിയിട്ടുണ്ട്. ധാരാളം ആളുകളെ സ്വന്തം കയ്യിൽനിന്നു പണമെടുത്തു സഹായിക്കുകയും ചെയ്തു.  പുതുക്കാട്, മണലൂർ മണ്ഡലങ്ങളിൽ പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നും വിലയിരുത്തുന്നു. മുന്നേറുമെന്നു കരുതുന്ന 5 മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 30,000 മുതൽ 40,000 വരെ വോട്ട് പാർട്ടി നേടിയ മണ്ഡലങ്ങളാണ്. 

English Summary:

Suresh Gopi will lead by at least 20,000 votes in Thrissur: BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com